Saturday December 10, 2016
Latest Updates

‘യെസ് ‘വോട്ടിന്റെ പ്രചാരണത്തിന് ഗാര്‍ഡ കൂട്ട് നില്‍ക്കുന്നതായി ആരോപണം ,40,000 പുതിയ വോട്ടര്‍മാരെ യെസ് പക്ഷം ലിസ്റ്റില്‍ ചേര്‍ത്തു 

‘യെസ് ‘വോട്ടിന്റെ പ്രചാരണത്തിന് ഗാര്‍ഡ കൂട്ട് നില്‍ക്കുന്നതായി ആരോപണം ,40,000 പുതിയ വോട്ടര്‍മാരെ യെസ് പക്ഷം ലിസ്റ്റില്‍ ചേര്‍ത്തു 

ഡബ്ലിന്‍ :യെസ് വോട്ടിന്റെ പ്രചാരണ യോഗങ്ങളിലെത്തി ഹിതപരിശോധനക്കായി പേരു ചേര്‍ക്കാനുള്ള പരിപാടികളുമായി സര്‍ക്കാറും ഹിതപരിശോധനാ അനുകൂല വിഭാഗവും ഗാര്‍ഡയെ ഉപയോഗിച്ച് പ്രചരണം നടത്തുന്നതായി ‘നോ’ വിഭാഗം ആരോപിച്ചു.

‘ യെസ് ‘ വിഭാഗം ഗാര്‍ഡ സ്റ്റേഷനില്‍ അടുത്തിടെ നടത്തിയ പ്രചാരണ പരിപാടികളുടെ ഭാഗമായി പുറത്തു വന്ന ഒരു ചിത്രമാണ് വിവാദം ആളിക്കത്തിച്ചത്. ഒരു ഗാര്‍ഡ അംഗം റിട്ടയര്‍ ചെയ്ത സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് കാതറിന്‍ മാക്ഗിന്നസിനൊപ്പം ആളുകളോട് ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ചിത്രം. സമാന സംഭവങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലുംആവര്‍ത്തിച്ചതായും ആരോപണമുണ്ട്. ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗാര്‍ഡ നേരിട്ടിറങ്ങി പ്രചരണം നടത്തിയതായി പോലും ആരോപണം ഉയര്‍ന്നിരുന്നു.

ഒക്‌റ്റോബര്‍ മാസം മുതല്‍ യെസ് കാമ്പയിന്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക പദ്ധതി നടത്തിവരികയാണ്.ഒക്‌റ്റോബറില്‍ മാത്രം 40,000 പേരെ ഇവര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരുന്നു 

എന്നാല്‍ അഭിപ്രായം എന്തുതന്നെയായാലും ഹിതപരിശോധനയില്‍ വോട്ട് ചെയ്യാനായി മെയ് മാസം അഞ്ചിനു മുന്‍പായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മാത്രമാണ് തങ്ങള്‍ ആഹ്വാനം ചെയ്തതെന്ന് ഗാര്‍ഡ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ മറുപടിയില്‍ ‘നോ’ പക്ഷം തൃപ്തരല്ല.

ഗാര്‍ഡ ഇക്കാര്യത്തില്‍ നടത്തിയ വിശദീകരണം പൂര്‍ണ്ണമല്ല എന്നാണ് മദേര്‍സ് ആന്‍ഡ് ഫാദേര്‍സ് മാറ്റര്‍ സംഘടനയുടെ പ്രതിനിധി കീത്ത് മില്‍സ് പറയുന്നത്. ഗാര്‍ഡയെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ സംവിധാനം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും, ഇതിന് ഒരു റിട്ടയേര്‍ഡ് സുപ്രീം കോടതി ജസ്റ്റിസ് പോലും കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top