Saturday December 10, 2016
Latest Updates

സര്‍ക്കാര്‍ ഫണ്ടിംഗ് സ്വീകരിക്കുന്ന ഏജന്‍സികളെ ‘യെസ്’വോട്ടിംഗിനായി നിര്‍ബന്ധിക്കുന്നതായി ആരോപണം 

സര്‍ക്കാര്‍ ഫണ്ടിംഗ് സ്വീകരിക്കുന്ന ഏജന്‍സികളെ ‘യെസ്’വോട്ടിംഗിനായി നിര്‍ബന്ധിക്കുന്നതായി ആരോപണം 

ഡബ്ലിന്‍:സര്‍ക്കാര്‍ ഫണ്ടിങ്ങ് സ്വീകരിക്കുന്ന ഏജന്‍സികളെ ഹിതപരിശോധനയില്‍ ‘യെസ്’ വോട്ടിനായി നിര്‍ബന്ധിക്കുന്നതായി മുന്‍ ഫിനഫാള്‍ സെനറ്റര്‍. ചില ഏജന്‍സികളെ സര്‍ക്കാര്‍ സ്ഥാനത്തിരിക്കുന്നവര്‍ വിളിച്ച് യെസ് വോട്ടിനായി നിര്‍ബന്ധിക്കുന്നതായി പരാതി ലഭിച്ചുവെന്ന് സെനറ്റര്‍ ജിം വാള്‍ഷാണ് പറഞ്ഞത്.

നേരത്തെ ഫിനഫാള്‍ അംഗങ്ങളെല്ലാം ‘യെസ്’ വോട്ടിനായി പ്രചരണം നടത്തണമെന്ന പാര്‍ട്ടി വിപ്പില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട വാള്‍ഷ് ഇപ്പോള്‍ സ്വതന്ത്ര സെനറ്ററായി നില കൊള്ളുകയാണ്. ചില ഓര്‍ഗനൈസേഷനിലെ ആളുകള്‍ തന്നെ വന്നു കാണുകയും, ഓര്‍ഗനൈസേഷനില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ‘യെസ്’ വോട്ടിനായി പ്രചരണം നടത്തണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായി പരാതിപ്പെടുകയും ചെയ്തുവെന്നാണ് വാള്‍ഷ് പറയുന്നത്. പ്രതികരിച്ചപ്പോള്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന ഫണ്ടിങ്ങിനെ കുറിച്ച് ഓര്‍മിപ്പിക്കുകയും തുടര്‍ന്ന് ഫണ്ട് ലഭിച്ചേക്കില്ലെന്നു സൂചന നല്‍കുകയുമാണുണ്ടായത്.

സ്ഥാപനങ്ങളുടെ പോലും അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ കടന്നുകയറുകയാണെന്ന് വാള്‍ഷ് ആരോപിച്ചു.

Scroll To Top