Monday December 05, 2016
Latest Updates

ഫിനഗേല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ചര്‍ച്ച ആരംഭിച്ചു:സ്വതന്ത്രരെ ചാക്കിട്ടു പിടിച്ച് പിന്തുണ തികയ്ക്കാന്‍ ശ്രമങ്ങള്‍

ഫിനഗേല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ചര്‍ച്ച ആരംഭിച്ചു:സ്വതന്ത്രരെ ചാക്കിട്ടു പിടിച്ച് പിന്തുണ തികയ്ക്കാന്‍ ശ്രമങ്ങള്‍

ഡബ്ലിന്‍: ഫിനഗേലിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം ഊര്‍ജിതമാകുന്നു. ഫിയാന ഫാളിനേക്കാള്‍ സീറ്റ് കൂടുതല്‍ ലഭിക്കുമെന്നുറപ്പുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കടമ ഫിനഗേലിന് നിര്വ്വഹിക്കേണ്ടതുണ്ട്. ഇതിന് മറ്റ് പാര്‍ടികളില്‍ നിന്നുള്ള പ്രശ്‌നാധിഷ്ഠിത പിന്തുണ ഉറപ്പുവരുത്തണം എന്നാണ് പാര്‍ട്ടിയിലെ മിക്ക നേതാക്കളും ആഗ്രഹിക്കുന്നത്,

എന്ട കെന്നിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെങ്കില്‍ പിന്തുണയ്ക്കാമെന്ന് സര്‍ക്കാരിലെ ഇപ്പോഴത്തെ സഖ്യകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജോണ്‍ ബര്‍ട്ടന്‍ വെളിപ്പെടുത്തികഴിഞ്ഞു,ഫലം പ്രഖ്യാപിച്ചതനുസരിച്ചു 6 സീറ്റ് ലഭിച്ചു കഴിഞ്ഞ ലേബറിന് ഒരു സീറ്റ് കൂടി ഉറപ്പായി ലഭിച്ചേക്കും.las

60ല്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്നായിരുന്നു ഫിനഗല്ലിന്റെ പ്രതീക്ഷ. എന്നാല്‍ ,നിലവില്‍ 47 സീറ്റാണ് ലഭിച്ചത്.ഫലം പ്രഖ്യാപിക്കാനുള്ളത്തില്‍ 5 സീറ്റുകള്‍ സീറ്റുകള്‍ കൂടി ലഭിച്ചാല്‍ സഖ്യത്തിന് 59 സീറ്റുകള്‍ ആകും.ഗ്രീന്‍ പാര്‍ട്ടിയുടെ 2 ടി ഡി മാരുടെ പിന്തുണയും കൌണ്ടി കെറിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 ടി ഡി മാരുടെ പിന്തുണയും ഫിനഗേലിനു ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഇതോടെ 63 സീറ്റാകും.
79 പേരുടെ പിന്തുണയെങ്കിലും ഉണ്ടായെങ്കിലെ സര്‍ക്കാര്‍ രൂപീകരിക്കാനാവു.

ഇതിനെ നേരിടാന്‍ കെന്നി നേരിട്ട് ഒരു ക്രൈസിസ് മാനെജ്‌മെന്റ് ഗ്രൂപ്പിനെ നിയമിച്ചു കഴിഞ്ഞു.ആകെയുള്ള സ്വതന്ത്ര 20 ടി ഡി മാരില്‍ കുറെയെങ്കിലും നേടിയെടുക്കാനുള്ള പിന്തുണ നേടാനാണ് കെന്നിയുടെ ക്രൈസിസ് മാനേജ്‌മെന്റിന്റെ ശ്രമം.ഇത്തരത്തില്‍ ഒരു നീക്കം നടത്തിയാല്‍ പോലും ഫിയനാ ഫാളിന്റെ സമ്മര്‍ദങ്ങളെ ചെറുക്കാം എന്ന് ഫിനഗേല്‍ കരുതുന്നു

ഫിനഗേല്‍ ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കണമെന്ന് ഡബ്ലിന്‍ ബേ സൗത്തില്‍ നിന്ന് വിജയിച്ച ഈഗണ്‍ മര്‍ഫി ആവശ്യപ്പെട്ടു.ഫിയാനഫാളും ഫിനാഗേലും തമ്മില്‍ സഖ്യസാധ്യത തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.എന്നാല്‍ കൂടുതല്‍ പേരും പാര്‍ടി ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കണമെന്ന അഭിപ്രായക്കാരാണ്.’ഫിയാനഫാളും ഫിനാഗേലും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് ജനങ്ങള്‍ പ്രതീക്ഷയുള്ളവരാണ്. എന്നാല്‍, ഇത് രാജ്യതാല്‍പ്പര്യത്തിന് ഉതകുന്നതല്ലെന്നാണ് ഫിനഗേല്‍ പ്രവര്‍ത്തകരുടെ വികാരം.ശക്തമായ പാര്‍ലിമെന്റിന് വേണ്ടിയുള്ള വിട്ടുവീഴ്ച ഐറിഷ് രാഷ്ട്രയത്തില്‍ പാര്‍ടിയുടെ പരാജയത്തിനിടയാക്കും എന്നവര്‍ കരുതുന്നു. .

അത് കൊണ്ട് തന്നെ ന്യൂനപക്ഷ സര്‍ക്കാരിനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല.. നിലവില്‍ കൈവരിച്ച സീറ്റുകള്‍ കൊണ്ടുതന്നെ ഫിനഗേലിന് ഇത് സാധ്യമാകുമെന്നാണ് കെന്നിയുടെ പ്രതീക്ഷ.എന്തായാലും അത്തരത്തില്‍ ഉള്ള ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

Scroll To Top