Tuesday December 06, 2016
Latest Updates

വരേദ്കര്‍ നിലപാട് മാറ്റി; സര്‍ക്കാരിന് പൂര്‍ണ്ണപിന്തുണ,വ്യാഴാഴ്ച്ച എന്‍ട കെന്നിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണം ഉണ്ടാവുമെന്ന പ്രതീക്ഷയുമായി ഫിനഗേല്‍

വരേദ്കര്‍ നിലപാട് മാറ്റി; സര്‍ക്കാരിന് പൂര്‍ണ്ണപിന്തുണ,വ്യാഴാഴ്ച്ച എന്‍ട കെന്നിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണം ഉണ്ടാവുമെന്ന പ്രതീക്ഷയുമായി ഫിനഗേല്‍

ഡബ്ലിന്‍: ഫിയനാഫാള്‍, സ്വതന്ത്ര ടി.ഡിമാരുടെ കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് ഫിനഗേല്‍ നേതാവും ആരോഗ്യവകുപ്പ് മന്ത്രിയുമായ ലിയോ വരേദ്കര്‍ നിലപാട് മാറ്റി. ഫിയനാഫാളുമായി കൂട്ടുചേരുന്നതിനെപ്പറ്റിയും വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തെയും വരേദ്കര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ രംഗത്തു വന്ന മറ്റ് നേതാക്കള്‍ വരേദ്കര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യമില്ല എന്നുവരെ പറഞ്ഞിരുന്നു.

ഇതിനു മറുപടിയായി ഫിനഗേലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ വരേദ്കര്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.

എങ്കിലും ഫിനഗേല്‍ നേതാവാകാനും അതുവഴി പ്രധാനമന്ത്രിസ്ഥാനത്ത് എത്താനുമുള്ള ലിയോ വരെദ്കറുടെ മോഹങ്ങള്‍ക്ക് ഫിയനാഫാള്‍ഫിനഗേല്‍ കൂട്ടുകെട്ട് തടയിട്ടു.വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് പോവുകയാണെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ കെന്നിയെ മാറ്റി നിര്‍ത്തി നേതൃത്വം കൈയ്യടക്കാനുള്ള പരിശ്രമം ലിയോ തുടരുന്നതിനിടെയാണ് സഖ്യമുന്നേറ്റം ഉണ്ടായത്.ലിയോയുടെ മുഖ്യ എതിരാളിയായ സൈമണ്‍ കൊവ്‌നെയുടെ നേതൃത്വത്തില്‍ എന്ട കെന്നിയ്ക്ക് പിന്തുണയുമായി ഫിനഗേല്‍ ടി ഡി മാര്‍ അണിനിരന്നപ്പോള്‍ ലിയോയുടെ പ്രതിശ്ചായാക്കു തന്നെ കോട്ടം വീണു എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.ഇന്ന് സ്വതന്ത്രന്‍മാരുമായി നടക്കുന്ന ചര്‍ച്ച വിജയിച്ചാല്‍ വ്യാഴാഴ്ച കെന്നിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന സൂചനകളാണ് ഇപ്പോഴുള്ളത്.
സ്വതന്ത്ര ടി ഡി മാരാവട്ടെ കിട്ടിയ അവസരം വിനിയോഗിച്ച് പുതിയ ആവശ്യങ്ങള്‍ ഓരോ ദിവസവും ഉയര്‍ത്തുകയാണ്.വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ കാര്‍ഡിയാക്ക് കെയര്‍ സൗകര്യങ്ങള്‍ വര്ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട സ്വതന്ത്ര ടി ഡി ടി.ഡി ജോണ്‍ ഹാല്ലിഗന് ഇത് സംബന്ധിച്ച ഉറപ്പ് കിട്ടിയില്ലെങ്കില്‍ സര്ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.ഇത്തരം ആവശ്യക്കാര്‍ക്ക് പ്രത്യേക വാഗ്ദാനങ്ങളൊന്നും നല്‍കില്ലെന്നും വരേദ്കറുടെ വക്താവ് അറിയിച്ചതും ഏകപക്ഷീയമായി ആയിരുന്നു.വരെദ്കറുടെ ഇടപെടലുകള്‍ അനാവശ്യമാണെന്നാണ് മറ്റുള്ളവരുടെ പൊതു വിലയിരുത്തല്‍

Scroll To Top