Thursday December 08, 2016
Latest Updates

വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ ഫിനഗേലിന് ഭയം:അനിശ്ചിതത്വത്തിനിടയില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇന്ന് വോട്ടെടുപ്പ്

വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ ഫിനഗേലിന് ഭയം:അനിശ്ചിതത്വത്തിനിടയില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇന്ന് വോട്ടെടുപ്പ്

ഡബ്ലിന്‍: വീണ്ടും ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമോ എന്ന ആശങ്കയ്ക്കിടയില്‍ അയര്‍ലണ്ടില്‍ ഇന്ന് രണ്ടാമതും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തും. പ്രധാനസ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുള്ളത് ഫിന്‍ ഗേല്‍ നേതാവ് എന്‍ഡ കെന്നിയും, ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനുമാണ്.

പ്രധാനമന്ത്രിയായകാനായി 71 ടി.ഡിമാരുടെ പിന്തുണയാണ് ഡെയിലില്‍ വേണ്ടത്. ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കെന്നിക്ക് 51 ഉറച്ച വോട്ടുകള്‍ ലഭിക്കുമെന്നു കരുതപ്പെടുമ്പോള്‍ മാര്‍ട്ടിന് 43 വോട്ടുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇത് ഇരു പാര്‍ട്ടിയിലെയും ടി.ഡിമാരുടെ വോട്ടാണ്.

ഏതെങ്കിലും മാറ്റം വരുത്തുക സ്വതന്ത്രരടക്കമുള്ള ചെറു പാര്‍ട്ടികളുടെ നിലപാടിലെ മാറ്റങ്ങളാവും.നിലവിലുള്ള അവസ്ഥയില്‍ അതിനുള്ള സാദ്ധ്യതകള്‍ ഇല്ല.

ഇനിയും ഒരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഫിനഗേലിനാവും ഏറ്റവും വലിയ നഷ്ടം ഉണ്ടാവുക.അതെ സമയം ഫിയനാഫാള്‍ നില മെച്ചപ്പെടുത്തുകയും ചെയ്‌തേക്കും.അതുകൊണ്ട് തന്നെ ഏതെങ്കിലും വിധത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഫിനഗേല്‍.

അതേസമയം AAA-PBP പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത് റൂത്ത് കോപ്പിന്‍ഗറിനെയാണ്. അയര്‍ലണ്ട് ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന വനിതയാണ് അവര്‍. ഡബ്ലിന്‍ വെസ്റ്റില്‍ നിന്നാണ് അവര്‍ ടി.ഡിയായി ജയിച്ചത്.

ഗ്രാമപ്രദേശങ്ങളിലെ വികസനം, ആരോഗ്യകാര്യം തുടങ്ങിയവയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നാണ് പിന്തുണയ്ക്കു പകരമായി സ്വതന്ത്ര ടി.ഡിമാര്‍ ആവശ്യപ്പെടുന്നത്.

മാര്‍ച്ച് 10നു നടന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ഫിന്‍ ഗേലിന്റെ എന്‍ഡ കെന്നി, ഫിയന്ന ഫാളിന്റെ മൈക്കല്‍ മാര്‍ട്ടിന്‍, സിന്‍ ഫെന്നിന്റെ ജെറി ആഡംസ്, PBPയുടെ റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റ് എന്നിവര്‍ക്കൊന്നും തന്നെ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല

Scroll To Top