Wednesday December 07, 2016
Latest Updates

പ്രതിപക്ഷത്തിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ ഫിനഗേലിന്റെ സര്‍ക്കാര്‍ വരുന്നു,അയര്‍ലണ്ടിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് അവസാനമാവുന്നു

പ്രതിപക്ഷത്തിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ ഫിനഗേലിന്റെ സര്‍ക്കാര്‍ വരുന്നു,അയര്‍ലണ്ടിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് അവസാനമാവുന്നു

ഡബ്ലിന്‍:ഫിയനാഫാളിന്റെ നയങ്ങളുമായി ഫിനഗേല്‍ ഭരിക്കുന്ന സര്‍ക്കാര്‍.അടുത്ത ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ ഉണ്ടാകും എന്ന് പറയപ്പെടുന്ന സര്‍ക്കാരിന്റെ സ്വഭാവം അതായിരിക്കും.ഫിയനാ ഫാള്‍ പ്രതിപക്ഷത്ത് ആയിരിക്കും സ്ഥാനം നേടുക.ഫലത്തില്‍ പ്രതിപക്ഷത്തിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ രൂപീകരിക്കപ്പെടുന്ന സര്‍ക്കാരായിരിക്കും അയര്‍ലണ്ടില്‍ ഇനി ഉണ്ടാവുക.

പുതിയ ന്യൂനപക്ഷ സര്‍ക്കാരിന് രൂപീകരിക്കാവുന്നതും നടപ്പിലാക്കാവുന്നതുമായ പദ്ധതികളെ കുറിച്ചുള്ള കൃത്യമായ ധാരണയാണ് ഫിയനാഫാള്‍ എന്‍ട കെന്നിയ്ക്കും കൂട്ടര്‍ക്കും കരാറിന്റെ രൂപത്തില്‍ നല്കിയിരിക്കുന്നത്.പേജുകള്‍ വരുന്ന ഈ കരാറിന് ഫിയനാ ഫാളിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി ഇന്നലെ ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കി.തുടര്‍ന്ന് ചേര്‍ന്ന ഫിനഗേല്‍ പാര്‍ലിമെന്ററി പാര്‍ട്ടി ഫിയനാഫാളിന്റെ ധാരണകള്‍ അംഗീകരിക്കുന്നതിന് എന്‍ട കെന്നിയ്ക്കും അംഗീകാരം നല്‍കി.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകളില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കപ്പെടുന്നതിനായി ഫിനഗേലിന്റെ നേതാവായ എന്‍ഡ കെന്നിയും ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനും നേരിട്ട് ചര്‍ച്ചകള്‍ നടത്തും.നിലവില്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്,അവ പാലിക്കപ്പെട്ടാല്‍ അടുത്ത മൂന്നു വര്‍ഷക്കാലം നേതൃത്വത്തില്‍ തുടരാന്‍ ഫിയനാഫാള്‍ ഫിനഗേലിനെ അനുവദിക്കും.

എങ്കിലും സര്‍ക്കാര്‍ രൂപീകരണം വൈകുമെന്നാണ് സൂചന.സ്വതന്ത്രന്‍മാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അവരുമായുള്ള ധാരണകള്‍ ഇനിയും കൃത്യത വരുത്തേണ്ടതുണ്ട്.

യൂണിവേഴ്‌സല്‍ സോഷ്യല്‍ സര്‍വീസ് ചാര്‍ജ് വെട്ടിക്കുറയ്ക്കല്‍.പെന്‍ഷന്‍ തുകയില്‍ വര്‍ദ്ധിപ്പിക്കല്‍,ഗാര്‍ഡയുടെ അംഗബലം വര്‍ദ്ധിപ്പിക്കുക, കുട്ടികളുടെ ആരോഗ്യത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയവ പാര്‍ട്ടികള്‍ തമ്മില്‍ സമ്മതിച്ച കരാറിലുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ആറു മാസത്തിനുള്ളില്‍ വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുകയും ചെയ്യും.

2018 ല്‍ റിവ്യൂ നടത്തി സര്‍ക്കാരിന്റെ പുനര്‍പ്രവര്‍ത്തനം നിര്‍ണയിക്കും എന്ന് പറയുന്നുണ്ടെങ്കിലും ഫിയനാഫാളിന്റെ വിരല്‍തുമ്പില്‍ അത്രയും നാള്‍ ഫിനഗേല്‍ പാര്‍ട്ടി ഒന്നടങ്കം നിലനില്‍ക്കുമോ എന്നത് കണ്ടറിയണം.സര്‍ക്കാര്‍ തകര്‍ന്നാലും,ഫിനഗേല്‍ പിളര്‍ന്നാലും,കിംഗ് മേക്കര്‍ സ്ഥാനത്തുള്ള ഫിയനാഫാളിനായിരിക്കും ലാഭമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്

Scroll To Top