Saturday December 10, 2016
Latest Updates

സര്‍ക്കാര്‍ രൂപീകരണം;ഫിയനാ ഫാള്‍ തന്ത്രം കെന്നിയുടെ പ്രധാനമന്ത്രി പദത്തിന് ഭീഷണിയാവും

സര്‍ക്കാര്‍ രൂപീകരണം;ഫിയനാ ഫാള്‍ തന്ത്രം കെന്നിയുടെ പ്രധാനമന്ത്രി പദത്തിന് ഭീഷണിയാവും

ഡബ്ലിന്‍:ഫിനഗേലിനുള്ളില്‍ കലാപത്തിരി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഫിയനാ ഫാള്‍ തന്ത്രം.ഫിയനാഫാളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഫിനഗേലിന് എന്‍ഡ കെന്നിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ കഴിയും എന്നത് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മോഹത്തിന് തിരിച്ചടിയാകുന്നു. ഫിയനാഫാളുമായി എഴുതിയുണ്ടാക്കാന്‍ പോകുന്ന കരാറില്‍, മന്ത്രിസഭാ രൂപീകരണം, പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കല്‍ എന്നിവയ്ക്കുള്ള അധികാരം ഫിനഗേലില്‍ മാത്രം നിക്ഷിപ്തമായിരിക്കും. ഇതു പ്രകാരം വേണമെങ്കില്‍ കെന്നിയെ സ്ഥാനത്തു നിന്നും മാറ്റാനും ഫിനഗേലിലെ മറ്റു നേതാക്കള്‍ക്ക് കഴിയും.

ഇപ്പോള്‍ തന്നെ കെന്നിയെ അനുകൂലിയ്ക്കുന്നവരുടെ എണ്ണം ദിവസേനെ കുറയുകയാണ്.ഒരു ന്യൂനപക്ഷ പ്രധാനമന്ത്രിയായി കെന്നി അധികാരമേറ്റാല്‍ ഈ പിന്തുണ ഇനിയും കുറയുമെന്നും പാര്‍ട്ടിയിലെ ഉള്‍പ്പോര് തന്നെ അടുത്ത ഇലക്ഷനിലേയ്ക്ക് നീങ്ങുമെന്നുമാണ് ഫിയനാഫാളിന്റെ മനസിലിരുപ്പ്.

ഇലക്ഷന്‍ കാലത്ത് കെന്നിയുടെ ഭാഗത്തു നിന്നമുണ്ടായ അബദ്ധങ്ങളാണ് ഫിനഗേലിനെ ജനങ്ങളില്‍ നിന്നും അകറ്റിയതും, കുറവ് സീറ്റ് ലഭിക്കുന്നതിലേയ്ക്ക് നയിച്ചതും എന്ന് ഇപ്പോള്‍ത്തന്നെ വിമര്‍ശനമുണ്ട്. എന്നാല്‍ കെന്നിയെ മാറ്റുന്നത് സര്‍ക്കാര്‍ രൂപീകരണത്തെ ബാധിക്കുമോ എന്ന ഭയവും ഫിനഗേലിലെ മറ്റ് നേതാക്കന്മാര്‍ക്കുണ്ട്.

മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് റോളില്ല എന്ന കാര്യം ഫയനാഫാളിന്റെ മുതിര്‍ന്ന നേതാക്കളും സമ്മതിച്ചു. എങ്കിലും പിന്തുണ നല്‍കാന്‍ ചില കാര്യങ്ങളില്‍ ഫിനഗേലില്‍ നിന്നും ഉറപ്പു ലഭിക്കണം എന്ന നിലപാടിലാണ് ഫിയനാഫാള്‍. ടാക്‌സ് കുറയ്ക്കുക, നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ട് പുനസ്ഥാപിക്കുക തുടങ്ങിയവയാണ് ഇത്. പക്ഷേ ഐറിഷ് വാട്ടര്‍ പ്രശ്‌നത്തില്‍ ഇരു പാര്‍ട്ടികളും ഇപ്പോഴും രണ്ടു തട്ടിലാണ്. എങ്കിലും ഇക്കാര്യത്തിലും ധാരണയിലെത്താന്‍ കഴിയുമെന്നാണ് കരതുന്നതെന്ന് ഫിയനാഫാള്‍ വക്താവ് പറഞ്ഞു.

Scroll To Top