Tuesday December 06, 2016
Latest Updates

സര്‍ക്കാര്‍ രൂപീകരണം: നാടകം തുടരുന്നു,നിലപാടുകള്‍ മാറി മറിയുന്നു,വഞ്ചി തിരുനക്കര തന്നെ

സര്‍ക്കാര്‍ രൂപീകരണം: നാടകം തുടരുന്നു,നിലപാടുകള്‍ മാറി മറിയുന്നു,വഞ്ചി തിരുനക്കര തന്നെ

ഡബ്ലിന്‍: ഫിനഗേലും ഫിയനാഫാളും തമ്മില്‍ സര്‍ക്കാര്‍രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ അനന്തമായി നീളുന്നു.അയര്‍ലണ്ടിലെ കാലാവസ്ഥാ മാറ്റം പോലെ മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടികളുടെ വാക്കുകളും വാഗ്ദാനങ്ങളും മാറിമറിയുന്ന കാഴ്ച്ചകളാണ് ദൃശ്യമാവുന്നത്. ഇന്നലെ ഫോണില്‍ സംസാരിച്ച എന്‍ഡ കെന്നിയും മൈക്കല്‍ മാര്‍ട്ടിനും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇന്ന് നേരിട്ടു കാണും എന്നാണ് പുതിയ വിവരം.

വാട്ടര്‍ ചാര്‍ജ്ജ് കീറാമുട്ടിയായ ചര്‍ച്ചയില്‍, ചാര്‍ജ്ജ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഫിനഗേല്‍ പുതിയതായി സ്വീകരിച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ച്ച ഫിനഗേല്‍ എടുത്ത നിലപാടിന് ഘടകവിരുദ്ധമാണിത്.എന്നാല്‍ ചാര്‍ജ്ജ് പൂര്‍ണ്ണമായും ഒഴിവാക്കണം എന്നാതാണ് ഫിയനാഫാളിന്റെ ആവശ്യം.

ചര്‍ച്ചയില്‍ ഏറെ പുരോഗതിയുണ്ടെന്നും തീരുമാനമെടുക്കാത്ത വിഷയങ്ങള്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ക്ക് വിടുകയാണെന്നും ഫിനഗേല്‍ മന്ത്രി പാസ്‌കല്‍ ഡോണ്‍ഹോ പറഞ്ഞു.

ഐറിഷ് വാട്ടറിനു പുറമെ പാര്‍ട്ടികള്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ട ഒരുപാട് വിഷയങ്ങള്‍ വേറെയുണ്ടെന്ന് മുന്‍ ഫിയനാഫാള്‍ അംഗമായിരുന്ന നോയല്‍ ഡെംപ്‌സി പറഞ്ഞു.ഭവനപ്രതിസന്ധി,ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാത്തപക്ഷം പാര്‍ട്ടികള്‍ക്ക് മുഖം നഷ്ടപ്പെടുമെന്നും അദേദഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം വാട്ടര്‍ ചാര്‍ജ്ജ് ഇല്ലാതാക്കും എന്ന പ്രഖ്യാപനവുമായി ഇലക്ഷന്‍ പ്രചരണം നടത്തിയ ഫിയനാഫാള്‍ അതിനുവേണ്ടി നിലകൊള്ളണമെന്ന് റൈറ്റ് റ്റു വാട്ടര്‍ സംഘടന ആവശ്യപ്പെട്ടു

ഫിനഗേലും ഫിയനാഫാളും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തുടരവെ, സര്‍ക്കാര്‍ രൂപീകരണത്തിന് സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യവുമായി ഷിന്‍ ഫെന്‍ പാര്‍ട്ടി നേതാവ് ജെറി ആഡംസും രംഗത്തെത്തി.അതല്ലെങ്കില്‍ പാര്‍ട്ടികള്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ താല്‍പര്യമനുസരിച്ചാണ് എന്ന് നടിക്കുകയാണെങ്കിലും, ഫിയനാഫാള്‍ സ്വന്തം താല്‍പര്യമനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഷിന്‍ ഫെന്‍ ഡെപ്യൂട്ടി ലീഡര്‍ മേരി ലൂ മക്‌ഡൊണാള്‍ഡും വിമര്‍ശിച്ചു. ഫിനഗേലിനും സ്വന്തം താല്‍പര്യങ്ങളാണ് വലുത്. ഇരു പാര്‍ട്ടികള്‍ക്കും ഷിന്‍ ഫെന്നിനെ സര്‍ക്കാരില്‍ ചേര്‍ക്കാന്‍ താല്‍പര്യമില്ലെന്നും മക്‌ഡൊണാള്‍ഡ് പറഞ്ഞു.

Scroll To Top