Tuesday December 06, 2016
Latest Updates

‘ആശ കൊടുത്ത്’ ഫിയനാ ഫാള്‍ എന്ഡ കെന്നിയെ മുട്ടുകുത്തിച്ചു,ഇനി സ്വതന്ത്രര്‍ കൂടി പിന്തുണച്ചാല്‍ സര്‍ക്കാര്‍ രൂപീകരണം

‘ആശ കൊടുത്ത്’ ഫിയനാ ഫാള്‍ എന്ഡ കെന്നിയെ മുട്ടുകുത്തിച്ചു,ഇനി സ്വതന്ത്രര്‍ കൂടി പിന്തുണച്ചാല്‍ സര്‍ക്കാര്‍ രൂപീകരണം

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കണം എന്ന ഫിയനാഫാള്‍ ആവശ്യം അന്തിമമായി എന്‍ഡ കെന്നി അംഗീകരിച്ചതോടെ സര്‍ക്കാര്‍ രൂപീകരണ ശ്രമം അവസാനഘട്ടത്തിലേയ്ക്ക്. വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കും എന്ന വാഗ്ദാനം ചര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ ഫിനഗേല്‍ അംഗീകരിച്ചതായിരുന്നുവെങ്കിലും പിന്നീട് പിന്‍മാറിയത് കഴിഞ്ഞ ആഴ്ചയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ട്ടിച്ചിരുന്നു.

ഇപ്പോഴാകട്ടെ ചാര്‍ജ്ജ് താല്‍ക്കാലികമായി നിര്‍ത്തലാക്കാം എന്നാണ് കെന്നി ഫിയനാഫാളുമായി നടത്തിയ ചര്‍ച്ചയില്‍ സമ്മതിച്ചത്.വാട്ടര്‍ ചാര്‍ജ്ജ് പുനഃപരിശോധിക്കാനായി സ്വതന്ത്ര കമ്മിഷനെ നിയോഗിക്കുകയും ചെയ്യുമെന്ന് കെന്നി, ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന് ഉറപ്പുനല്‍കി.

സ്വതന്ത്ര കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ വാട്ടര്‍ ചാര്‍ജ്ജ് പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്ന് പ്രത്യുപകാരമായി കെന്നി, മാര്‍ട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ കഴിയില്ലൊണ് മാര്‍ട്ടിന്റെ നിലപാട്.

വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കാതെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള കരാറുകളിലും ഏര്‍പ്പെടാന്‍ കഴിയില്ല എന്ന ഫിയനാഫാള്‍ കടുംപിടിത്തത്തിനു മുന്നില്‍ കെന്നിയും ഫിനഗേലും വഴങ്ങുകയായിരുന്നു. വീണ്ടും ഇലക്ഷന്‍ നടക്കുന്നത് ഒഴിവാക്കാനും, രണ്ടാം തവണയും അധികാരത്തില്‍ വരാനും ഇത് കെന്നിയെ സഹായിക്കും.

സ്വതന്ത്രരുടെ പിന്തുണ കൂടി സര്‍ക്കാരിന് ലഭിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി ലിയോ വരേദ്കര്‍ ഇന്ന് സ്വതന്ത്രരുമായി ചര്‍ച്ച നടത്തും. ആറു സ്വതന്ത്രരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമൊണ് ഫിനഗേല്‍ കരുതുന്നത്.

Scroll To Top