Friday December 09, 2016
Latest Updates

കെന്നിയെ വീണ്ടും പ്രധാനമന്ത്രിയാകാന്‍ ഫിയനാഫാള്‍  സഹായിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി ജെറി ആഡംസ്

കെന്നിയെ വീണ്ടും പ്രധാനമന്ത്രിയാകാന്‍ ഫിയനാഫാള്‍  സഹായിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി ജെറി ആഡംസ്

ഡബ്ലിന്‍:എന്‍ഡ കെന്നിയെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ ഫിയനാഫാള്‍ സഹായിക്കുന്നതിനെ വിമര്‍ശിച്ച് ജെറി ആഡംസ് വിമര്‍ശിച്ച് ഷിന്‍ ഫെന്‍ പാര്‍ട്ടി നേതാവ് ജെറി ആഡംസ്. ഫിയനാഫാള്‍ ഇലക്ഷന്‍ കാലത്ത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളൊന്നുംതന്നെ പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്രരെയും അദ്ദേഹം വിമര്‍ശനശരങ്ങള്‍ കൊണ്ടുമൂടി.

രാജ്യത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് ആഡംസ് തുറന്നടിച്ചത്. ഒരു ശരിയായ റിപ്പബ്ലിക്, താമസസൗകര്യമില്ലായ്മ, ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന് ശേഷം രാജ്യ നന്മയ്ക്കു വേണ്ടി ഫിയനാഫാളും ഫിനഗേലുമായി തങ്ങള്‍ ചര്‍ച്ചയ്ക്കു ശ്രമിച്ചിരുെന്നങ്കിലും ഇരു പാര്‍ട്ടികളും അതിനു തയ്യാറായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനു നേരെയും ആഡംസ് വിമര്‍ശനമുയര്‍ത്തി. ഫിയനാഫാളിനു വോട്ട് നല്‍കിയവര്‍ ഫിനഗേലിനെ വീണ്ടും അധികാരസ്ഥാനത്തേയ്ക്ക് കൊണ്ടു വരാനല്ല അങ്ങനെ ചെയ്തതൊയിരുന്നു ആഡംസ് പറഞ്ഞത്. മാര്‍ട്ടിന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് അതിനാണ്. വാട്ടര്‍ ചാര്‍ജ്ജ് ഇല്ലാതാക്കും എന്ന ഫിയനാഫാളിന്റെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല.

സ്വതന്ത്രരെയും വെറുതെ വിട്ടില്ല ആഡംസ്. ‘ഭരണമാറ്റത്തിനു വേണ്ടി സ്വതന്ത്രര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്‌തെങ്കിലും ആ സ്വതന്ത്രര്‍ ഇപ്പോള്‍ ഫിയനാഫാളിനും ഫിനഗേലിനുമൊപ്പം ചേര്‍ന്നിരിക്കുകയാണ്. അപ്പോള്‍ അവരെങ്ങനെ സ്വതന്ത്രരാകും?’ ആഡംസ് ചോദിച്ചു.

ഷിന്‍ ഫെിന്നിനെ അനുകരിക്കാനാണ് ഫിയനാഫാളിന്റെ ശ്രമമെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ മേരി ലൂ മക്‌ഡൊണാള്‍ഡും വിമര്‍ശനമുന്നയിച്ചു. ഷിന്‍ ഫെിന്റെ ആശയമായിരുന്ന ‘വാട്ടര്‍ ചാര്‍ജ്ജ് സ്വതന്ത്ര കമ്മീഷന്‍ പരിശോധിക്കുക’ എന്ന ആവശ്യം ഫിയനാഫാളും ഉയര്‍ത്തിയതിനെത്തുടര്‍ന്നായിരുന്നു മേരിയുടെ ഈ വിമര്‍ശനം.

Scroll To Top