Wednesday August 23, 2017
Latest Updates

ബസ് ജീവനക്കാര്‍ പിടിച്ചത് നേടി ,ഇനി ഗാര്‍ഡയുടെ ഊഴം ,ആശങ്കയോടെ സര്‍ക്കാര്‍

ബസ് ജീവനക്കാര്‍ പിടിച്ചത് നേടി ,ഇനി ഗാര്‍ഡയുടെ ഊഴം ,ആശങ്കയോടെ സര്‍ക്കാര്‍

ഡബ്ലിന്‍:ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ നടത്തിവന്ന സമരം വിജയിച്ചതോടെ അടുത്ത ഊഴം ഗാര്‍ഡ ഉദ്യോഗസ്ഥരുടേത്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്താന്‍ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് സര്‍ക്കാരിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അതേസമയം ലാന്‍ഡ്സ്ഡൗണ്‍ കരാര്‍ അനുസരിച്ചല്ലാതെ ശമ്പള വര്‍ദ്ധനവ് സാധ്യമല്ലെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ പാസ്ചല്‍ ഡോണ്‍ഹോ ആവര്‍ത്തിച്ച് വ്യക്തമാക്കി. സമരം മറ്റ് മേഖലകളിലേയ്ക്ക് ബാധിക്കുമോ എന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്തതായി ടീച്ചര്‍മാരായിരിക്കും ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യവുമായി രംഗത്തെത്തുക. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ലാന്‍ഡ്സ് ഡൗണ്‍ കരാര്‍ പ്രകാരം തങ്ങള്‍ക്ക് അര്‍ഹിക്കുന്ന വേതനം ലഭിക്കുന്നില്ലെന്നാണ് ഗാര്‍ഡ ഉദ്യോഗസ്ഥരുടെ പരാതി.

Scroll To Top