Saturday December 10, 2016
Latest Updates

ഡോള്‍ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പക്ഷം തോറ്റു,എന്‍ഡ കെന്നിയ്ക്ക് അശാന്തിയുടെ നാളുകള്‍ തുടങ്ങുന്നുവോ ?

ഡോള്‍ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പക്ഷം തോറ്റു,എന്‍ഡ കെന്നിയ്ക്ക് അശാന്തിയുടെ നാളുകള്‍ തുടങ്ങുന്നുവോ ?

ഡബ്ലിന്‍:അനിശ്ചിതാവസ്ഥയില്‍ രൂപീകരിച്ച എന്‍ഡ കെന്നി സര്‍ക്കാരിന് ഡോള്‍ വോട്ടെടുപ്പില്‍ ആദ്യമായി തോല്‍വി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ലേബര്‍ പാര്‍ട്ടി മുന്നോട്ടു വച്ച പ്രമേയത്തിനെതിരെ ഫിനഗേല്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.58നെതിരെ 78 വോട്ടുകള്‍ക്കാണ് സര്‍ക്കാരിന്റെ പരാജയം.

തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന്റെ ഭാഗമായി വേതനം വര്‍ദ്ധിപ്പിക്കുകയടക്കമുള്ള കാര്യങ്ങളായിരുന്നു ലേബറിന്റെ പ്രമേയത്തില്‍ പ്രതിപാദിച്ചിരുന്നത്.

കഴിഞ്ഞയാഴ്ച വാട്ടര്‍ ചാര്‍ജ്ജ് നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഷിന്‍ ഫെന്‍ കൊണ്ടുവന്ന പ്രമേയത്തെ സര്‍ക്കാര്‍ പക്ഷം പരാജയപ്പെടുത്തിയിരുന്നു. അന്നത്തെ വോട്ടെടുപ്പില്‍ ഫിയനാഫാള്‍ വിട്ടു നില്‍ക്കുകയായിരുന്നു

Scroll To Top