Saturday December 03, 2016
Latest Updates

മൂന്നു വര്‍ഷത്തെ കരാറിനെക്കുറിച്ച് ഇന്ന് ഫിനഗേല്‍-ഫിയനാഫാള്‍ ചര്‍ച്ച

മൂന്നു വര്‍ഷത്തെ കരാറിനെക്കുറിച്ച് ഇന്ന് ഫിനഗേല്‍-ഫിയനാഫാള്‍ ചര്‍ച്ച

ഡബ്ലിന്‍: സര്‍ക്കാര്‍ രൂപീകരിച്ച് അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ച് ഫിനഗേലും ഫിയനാഫാളും ഇന്ന് ചര്‍ച്ച നടത്തും. ഐറിഷ് വാട്ടര്‍, ഹൗസിങ്, ഹെല്‍ത്ത് തുടങ്ങിയവ പ്രധാന ചര്‍ച്ചാവിഷയമാകും. അടുത്തയാഴ്ചയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള വോട്ടെടുപ്പ്.

പാര്‍ട്ടി വൃത്തങ്ങള്‍ നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വൈകുന്നേരത്തോടെ നേതാക്കളായ എന്‍ഡ കെന്നി, മൈക്കല്‍ മാര്‍ട്ടിന്‍ എന്നിവരെ സമീപിക്കും. അടുത്ത മൂന്നു വര്‍ഷത്തേയ്‌ക്കെങ്കിലും ഫിനഗേലിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാരിനെ ഫിയനാഫാള്‍ പിന്തുണയ്ക്കുമൊണ് കരുതുന്നത്.

സ്വതന്ത്രര്‍, ശക്തരായ അഞ്ച് റൂറല്‍ ടി.ഡിമാര്‍, ഹീലി റേ സഹോദരങ്ങള്‍ എന്നിവരെയും സര്‍ക്കാരില്‍ ഉള്‍പ്പെടുത്താനാണ് ഫിനഗേലിന്റെ ശ്രമം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇവരുമായി ഈ ആഴ്ച അവസാനം ചര്‍ച്ച നടത്തും.

Scroll To Top