Thursday December 08, 2016
Latest Updates

എഡിബി തട്ടിപ്പു കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എ. ഫിറോസിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

എഡിബി തട്ടിപ്പു കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എ. ഫിറോസിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സോളാര്‍ കേസിന്റെ തുടര്‍ച്ചയായ എഡിബി വായ്പാ തട്ടിപ്പു കേസിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പിആര്‍ഡി മുന്‍ഡയറക്ടര്‍ എ. ഫിറോസിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഫിറോസിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതോടെ കേസില്‍ ഫിറോസിനെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു എന്ന ആരോപണം കൂടുതല്‍ ബലപ്പെടുകയാണ്. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം അവസാനിക്കുന്നതിനു മുന്‍പായി ധൃതി പിടിച്ചെടുക്കുന്ന തീരുമാനം കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി വെക്കുമെന്നുറപ്പാണ്. സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതികളായ ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസാണ് എഡിബി വായ്പാ തട്ടിപ്പു കേസ്.

എഡിബിയില്‍ നിന്നും വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ ബിജു രാധാകൃഷ്ണന്‍ , സരിത എസ്. നായര്‍ എന്നിവരുമായി ചേര്‍ന്ന് 40 ലക്ഷത്തോളം രൂപ ഫിറോസ് തട്ടിയെടുത്തു എന്നാണ് കേസ്. തട്ടിപ്പില്‍ ഫിറോസിന് പങ്കുണ്ടെന്നും തട്ടിപ്പു തുകയുടെ ഓഹരി ഫിറോസ് കൈപ്പറ്റിയെന്നും പ്രത്യേക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സോളാര്‍ തട്ടിപ്പിലും ഫിറോസിന് പങ്കുണ്ടോയെന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് അന്നു തന്നെ ആവശ്യം ഉയര്‍ന്നിരുന്നു.

Scroll To Top