Wednesday February 22, 2017
Latest Updates

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഗവണ്മെന്റ് ഇന്‍സന്റീവ് ലഭിക്കും

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഗവണ്മെന്റ് ഇന്‍സന്റീവ് ലഭിക്കും

ഇലക്ട്രിക് കാറുകളും ബൈക്കുകളും ഇനി എളുപ്പത്തില്‍ വാങ്ങാം. കേന്ദ്ര ഗവന്മെന്റ് അവതരിപ്പിച്ച ഒരു പദ്ധതിയനുസരിച്ച് ഇനി മുതല്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ക്ക് 1.38 ലക്ഷം വരെയും ബൈക്കുകള്‍ വാങ്ങുന്നവര്‍ക്ക് 29000 രൂപ വരെയും ഇന്‍സന്റീവായി ലഭിക്കും.

കേന്ദ്ര ഗവണ്‍മെന്റിന്റെ വ്യവസായ വകുപ്പും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചെഴ്‌സും ചേര്‍ന്നാണ് പദ്ധതി അവതരിപ്പിക്കുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി 795 കോടി രൂപ ചിലവിടുമെന്ന് പദ്ധതി അവതരിപ്പിച്ചു സംസാരിക്കവേ വകുപ്പ് മന്ത്രി ആനന്ദ് ഗീതെ പറഞ്ഞു.

പദ്ധതി ആദ്യം വന്‍ നഗരങ്ങളില മാത്രമായിരിക്കും നടപ്പാക്കുക. എങ്കിലും ക്രമേണ ചെറു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
പദ്ധതി മാലിന്യ രഹിത നിരത്തുകള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ കാല്‍ വെപ്പായിരിക്കുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചെഴ്‌സ് ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥൂര്‍ പറഞ്ഞു.

 

Scroll To Top