Monday December 05, 2016
Latest Updates

വരുമാനത്തില്‍ വെട്ടിക്കുറച്ചത് ആഴ്ച്ചയില്‍ 42.75 യൂറോ:നഷ്ട്ടപ്പെട്ട തുക മുഴുവന്‍ തിരിച്ചു വാങ്ങാനാവാത്ത യൂണിയന്‍ നേതാക്കളുടെ നിലപാടില്‍ ജീവനക്കാര്‍ക്ക് അമര്‍ഷം

വരുമാനത്തില്‍ വെട്ടിക്കുറച്ചത് ആഴ്ച്ചയില്‍ 42.75 യൂറോ:നഷ്ട്ടപ്പെട്ട തുക മുഴുവന്‍ തിരിച്ചു വാങ്ങാനാവാത്ത യൂണിയന്‍ നേതാക്കളുടെ നിലപാടില്‍ ജീവനക്കാര്‍ക്ക് അമര്‍ഷം

ഡബ്ലിന്‍ :രാജ്യത്തെ പൊതു മേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ 2013 വരെ വന്‍ കുറവ് വന്നിരുന്നതായി സി എസ് ഓ റിപ്പോര്‍ട്ട്.അവസാനിച്ച മൂന്നു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പൊതു മേഖലയില്‍ വരുമാനത്തില്‍ ആഴ്ച്ചയില്‍ ശരാശരി 42.75 യൂറോയുടെ കുറവ് വന്നിരുന്നതായി വ്യക്തമാക്കുന്നു.വാര്‍ഷികാടിസ്ഥാനത്തില്‍ 2223 യൂറോയാണ് പൊതു മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ കുറവുണ്ടായത്.
സര്‍ക്കാര്‍ അടുത്ത മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് വാര്‍ഷിക ശമ്പളത്തില്‍ രണ്ടായിരത്തോളം യൂറോ മടക്കി നല്കും എന്നാണ് വ്യക്തമാക്കുന്നത്.അതെ സമയം ജോലി സമയത്തില്‍ വരുത്തിയ വര്‍ദ്ധനവ് വെട്ടിച്ചുരുക്കുന്നതിനെ കുറിച്ചു സൂചനകളും ഇല്ല.യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സര്‍ക്കാര്‍ പക്ഷവുമായി നടത്തിയ ഒത്തു കളിയാണെന്ന് പോലും ഒരു സംഘം ജീവനക്കാര്‍ ആരോപിച്ചിട്ടുണ്ട്.മെഡിക്കല്‍ രംഗത്തുള്ളവര്‍ മാത്രമല്ല,ഉയര്‍ന്ന വേതനം വാങ്ങുന്ന ഉദ്ധ്യോഗസ്ഥരുടെ സംഘവും,ഗാര്‍ഡജയില്‍ ജീവനക്കാരും ഇതേ അഭിപ്രായവുമായി രംഗത്തെത്തി കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊതു മേഖലയില്‍ 4.3 ശതമാനവും, സ്വകാര്യ മേഖലയില്‍ 1.2 ശതമാനവുമാണ് വരുമാനത്തില്‍ ഇടിവ് രേഖപെടുത്തിയിരുന്നത്.പൊതുമേഖലയിലെ അടിസ്ഥാന ശമ്പളം സ്വകാര്യ മേഖലയിലേതിനേക്കാള്‍ ഉയര്‍ന്നതായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയില്‍ 623.43 യൂറോയും, പൊതുമേഖലയില്‍ 921.99 യൂറോയുമായിരുന്നു ഈ കാലയളവില്‍ അടിസ്ഥാന ശമ്പളം. 2009ല്‍ സര്‍ക്കാര്‍ പൊതുമേഖലയില്‍ ആരംഭിച്ച വെട്ടിക്കുറക്കുലുകളുടെ ഭാഗമായാണ് വരുമാനത്തില്‍ ഇടിവ് വന്നത്.

എന്നാല്‍ സി എസ് ഒ കണക്കുകളേക്കാള്‍ വലിയ ആഘാതമായിരുന്നു ജീവനക്കാര്‍ക്ക് നേരിടേണ്ടി വന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വേതനം വെട്ടിക്കുറക്കലിനു പുറമെ പെന്‍ഷന്‍ ലെവിയും ചുമത്തിയതോടെയാണിത്.ഇതെല്ലാം പരിഗണിച്ചു വേണമായിരുന്നു ചര്‍ച്ചകളിലെ കരാറുകള്‍ ഉണ്ടാവേണ്ടിയിരുന്നത് എന്ന അഭിപ്രായം ജീവനക്കാര്‍ക്കിടയില്‍ വര്ദ്ധിച്ചു വരികയാണ്.

Scroll To Top