Wednesday December 07, 2016
Latest Updates

ഇന്ത്യപാക് ക്രിക്കറ്റ് പരമ്പരക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

ഇന്ത്യപാക് ക്രിക്കറ്റ് പരമ്പരക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

കായിക പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഏറെ കാലമായി മുടങ്ങിക്കിടന്നിരുന്ന ഇന്ത്യാപാകിസ്താന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനമെന്ന് വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരമ്പര പുനരാരംഭിക്കാന്‍ നേരത്തെ ഇന്ത്യപാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണയിലെത്തിയിരുന്നുവെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെയും മറ്റ് ഏജന്‍സികളുടേയും അനുമതി ലഭിക്കാത്തതിനാല്‍ മുടങ്ങുകയായിരുന്നു.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാകിസ്താനും ഒരു സമ്പൂര്‍ണ ക്രിക്കറ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നുവെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ്. ഡിസംബറില്‍ യുഎഇയിലാണ് മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പരമ്പര. സുരക്ഷാ കാരണങ്ങളാലാണ് പരമ്പരയ്ക്ക് യുഎഇയെ വേദിയായി തിരഞ്ഞെടുത്തത്.

 

Scroll To Top