Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ അധികാരം പങ്കിടാന്‍ ഫിയന്നാ ഫാളിനെ ഔദ്യോഗികമായി ക്ഷണിച്ച് കെന്നി:തീര്‍ച്ച പറയാതെ മൈക്കില്‍ മാര്‍ട്ടിന്‍

അയര്‍ലണ്ടില്‍ അധികാരം പങ്കിടാന്‍ ഫിയന്നാ ഫാളിനെ ഔദ്യോഗികമായി ക്ഷണിച്ച് കെന്നി:തീര്‍ച്ച പറയാതെ മൈക്കില്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കൂട്ടുകക്ഷി ഭരണത്തിന് ഫിയന്ന ഫാളിനെ ക്ഷണിച്ച് ഫിന്‍ ഗേല്‍ പാര്‍ട്ടി നേതാവ് എന്‍ഡ കെന്നി. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് കെന്നിയുടെ പുതിയ നീക്കം.ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനുമായി ഒരു മണിക്കൂര്‍ 10 മിനിറ്റ് നീണ്ട ചര്‍ച്ചയിലായിരുന്നു കെന്നി ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
ഇരു പാര്‍ട്ടികള്‍ക്കും തത്തുല്യമായി മന്ത്രിമാരെ വീതിക്കാം എന്നും കെന്നി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭരണത്തില്‍ സ്വതന്ത്രര്‍ക്കും പങ്കാളിത്തം നല്‍കാന്‍ ഉദ്ദേശ്യമുണ്ട്. ഫിയന്ന ഫാളിന്റെയോ ഫിന്‍ ഗേലിന്റെയോ നേതൃത്വത്തില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫയന്ന ഫാളും സ്വതന്ത്രരുമായിച്ചേര്‍ന്ന് സുസ്ഥിര സര്‍ക്കാര്‍ സംവിധാനമുണ്ടാക്കാന്‍ കെന്നി മുന്നിട്ടിറങ്ങിയതെന്ന് ഫിയന്ന ഫാള്‍ വക്താവ് അറിയിച്ചിട്ടുണ്ട്. ഇക്കര്യവും മറ്റ് വഴികളും മാര്‍ട്ടിന്‍ തന്റെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത ശേഷമാകും തീരുമാനം.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; കെന്നിക്ക് വീണ്ടും തോല്‍വി
ഡബ്ലിന്‍: പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇന്നലെ നടന്ന രണ്ടാം വട്ട വോട്ടെടുപ്പില്‍ പ്രധാന സ്ഥാനാര്‍ത്ഥിയും ഫിന്‍ ഗേല്‍ പാര്‍ട്ടി നേതാവുമായ എന്‍ഡ കെന്നിക്ക് വീണ്ടും തോല്‍വി. കെന്നിക്ക് ലഭിച്ച 51 വോട്ടുകള്‍ക്കെതിരെ മറ്റു സ്ഥാനാര്‍ത്ഥികളെല്ലാവരും കൂടി 80 വോട്ടുകള്‍ നേടി. 71 വോട്ട് ലഭിച്ചാലാണ് ഭൂരിപക്ഷം ആകുക.

കെന്നിക്കു ലഭിച്ച 51 വോട്ടുകളില്‍ 50 എണ്ണം സ്വന്തം പാര്‍ട്ടിയുലെ ടി.ഡിമാരുടേതാണ്. ശേഷിച്ച ഒരു വോട്ട് സ്വതന്ത്ര ടി.ഡി മൈക്കല്‍ ലൗറിയുടേതും. മറ്റ് സ്വതന്ത്രരുമായി കെന്നി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അവരുടെ 15 വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചില്ല.

ലേബര്‍ പാര്‍ട്ടി നേതാവും കെന്നി സര്‍ക്കാരിലെ മുന്‍ ഉപ പ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്റെയടക്കം 7 ലേബര്‍ വോട്ടുകളും കെന്നിക്ക് നഷ്ടമായി.

വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും സിന്‍ ഫെന്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

മറ്റ് സ്ഥാനാര്‍ത്ഥികളായ ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനും PBP ടി.ഡി റൂത്ത് കോപ്പിംഗറും വോട്ടെടുപ്പില്‍ പരാജയം രുചിച്ചു. മാര്‍ട്ടിന് അനുകൂലമായി 43 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ത്തത് 95 പേരാണ്.

Scroll To Top