Wednesday May 24, 2017
Latest Updates

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ കുടിയേറ്റ വിരുദ്ധ വീഡിയോപരസ്യം വിവാദമാകുന്നു

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ കുടിയേറ്റ വിരുദ്ധ വീഡിയോപരസ്യം വിവാദമാകുന്നു

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ കുടിയേറ്റ വിരുദ്ധ പരസ്യം വിവാദമാകുന്നു. കുടിയേറ്റ വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദത്തിലായിരിക്കുന്നത്. ഈ വീഡിയോയ്ക്ക് പുറമേ 17 ഓളം ലോകഭാഷകളില്‍ അച്ചടിച്ച കുടിയേറ്റ വിരുദ്ധ പോസ്റ്ററുകളും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പ്രചരിപ്പിക്കുന്നുണ്ട്. അസൈലം(അഭയാര്‍ഥി)അപേക്ഷകര്‍ക്കും രേഖകള്‍ ഇല്ലാത്ത കുടിയേറ്റക്കാര്‍മുള്ള മുന്നറിയിപ്പ് എന്ന പേരിലാണ് വീഡിയോയും പ്രചാരണ പോസ്റ്ററുകളും ഇറക്കിയിരിക്കുന്നത്. അസൈലം തേടുന്നവരും മറ്റ് രീതിയില്‍ കുടിയേറാന്‍ ശ്രമിക്കുന്നവരും ഇനി ഓസ്‌ട്രേലിയയില്‍ ചുവടുറപ്പിക്കാമെന്ന് പ്രതീക്ഷിക്കേണ്ടന്നാണ് സര്‍ക്കാര്‍ സന്ദേശം. 

അതേസമയം പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. പരസ്യം ഓസ്‌ട്രേലിയയുടെ ടൂറിസം രംഗത്തിനു പോലും തിരിച്ചടിയാകുമെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. രാജ്യത്ത് അഭയ കേന്ദ്രം തേടി വരുന്ന വിദേശീയരെ മാനുഷിക പരിഗണന നല്‍കി സ്വാഗതം ചെയ്തിട്ടുള്ള പാരമ്പര്യമാണ് ഓസ്‌ട്രേലിയയുടെതെന്നും വിമര്‍ശകര്‍ പറയുന്നു. പരസ്യത്തിനെതിരെ രാജ്യത്തിനു അകത്ത് നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്

Scroll To Top