Friday December 09, 2016
Latest Updates

ഗൗരിയമ്മ സി പി എമ്മിലേയ്ക്ക് ,ലയനം ഓഗസ്റ്റ് 19 ന് 

ഗൗരിയമ്മ സി പി എമ്മിലേയ്ക്ക് ,ലയനം ഓഗസ്റ്റ് 19 ന് 

ആലപ്പുഴ: വിപ്ലവനായിക കെ. ആര്‍. ഗൗരിയമ്മ മാതൃസംഘടനയിലേക്ക്. സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് ഗൗരിയമ്മയെ ഔദ്യോഗികമായി ക്ഷണിച്ചത്.
കൃഷ്ണപിള്ള ദിനമായ ഓഗസ്റ്റ് 19 ന് ആലപ്പുഴയില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ ജെ എസ് എസ് ഔദ്യോഗികമായി സി പി എമ്മില്‍ ലയിക്കും.
1994 ലാണ് ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പിന്നീട് ജെ എസ് എസ് രൂപീകരിച്ച് യു ഡി എഫിന്റെ ഭാഗമായി. യു ഡി എഫ് അധികാരത്തിലെത്തിയപ്പോഴെല്ലാം മന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുമുതലാണ് യു ഡി എഫിനോട് അകന്നുതുടങ്ങിയത്.
ഗൗരിയമ്മയെ സി പി എമ്മിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പിണറായി വിജയന്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ തന്നെ തുടങ്ങിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്.

Scroll To Top