Monday May 29, 2017
Latest Updates

ഐറിഷ് മലയാളികള്‍ക്കായി വിസ്മയവൈഭവം തീര്‍ത്ത് മജിഷ്യന്‍ മുതുകാട്,കണ്ണിമയ്ക്കാതെ ജനസഹസ്രം

ഐറിഷ് മലയാളികള്‍ക്കായി വിസ്മയവൈഭവം തീര്‍ത്ത് മജിഷ്യന്‍ മുതുകാട്,കണ്ണിമയ്ക്കാതെ ജനസഹസ്രം

ഡബ്ലിന്‍:ഡബ്ലിനിലെ ഹെലിക്‌സ് തീയറ്ററില്‍ നൂറുകണക്കിന് ഐറിഷ് മലയാളികള്‍ക്ക് മുമ്പില്‍ മജിഷ്യന്‍ മുതുകാടിനെ ചാക്കില്‍ ബന്ധിച്ച് മരപ്പെട്ടിയ്ക്കുള്ളിലേക്ക് കയറ്റി പൂട്ടിയപ്പോള്‍ ശ്വാസം പിടിച്ചിരിക്കുകയായിരുന്നു കാണികള്‍.നാലടിയോളം പൊക്കമുള്ള ,വിസ്താരമുള്ള പെട്ടി പൂട്ടി സദസിലെ മൂന്നു പേര്‍ക്കായി താക്കോല്‍ കൈമാറി കഴിഞ്ഞിരുന്നു.ഇനി,ശ്വാസംപോലും കിട്ടാത്ത,പൂട്ടിക്കെട്ടിയ ഈ പെട്ടിയില്‍ നിന്നും മാന്ത്രികന്‍ കെട്ടുകളെല്ലാം പൊട്ടിച്ചു പുറത്തു വരുന്നത് കാണാം.ആകാംഷാ ഭരിതരായി കാത്തിരുന്ന മാജിക്ക് പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ഇതാ പെട്ടിക്കുള്ളില്‍ പൂട്ടിയിട്ടിരുന്ന മാന്ത്രികന്‍ ,ഓഡിറ്റോറിയത്തില്‍ നിറഞ്ഞിരുന്ന ജനക്കൂട്ടത്തിനിടയില്‍ നിന്നും,പൂട്ടിയിട്ട വേദിയുടെ ഇരുനൂറോളം മീറ്ററുകള്‍ മുമ്പില്‍ നിന്നും ഒരു മണികിലുക്കവുമായി വിജയശ്രീലാളിതനായി പുറത്തു വരുന്നു….ഇത് മുതുകാടിന്റെ എസ്‌കേപ്പ് ട്രിക്ക് ..

മലയാളം സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനിലെ ഹെലിക്‌സ് തീയെറ്ററിന്റെ നിറഞ്ഞ വേദിയില്‍ മാന്ത്രികന്‍  ഗോപിനാഥ്. മുതുകാട് അവതരിപ്പിച്ച വേള്‍ഡ് ഓഫ് ഇലൂഷന്‍സ് മാജിക് ഷോ സദസ്സിനെ നീണ്ട രണ്ടര
മണിക്കൂര്‍ വിസ്മയതുമ്പത്തിരുത്തി. ‘മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‌സ്’ ഒരുക്കാനായി മുതുകാടിനോപ്പം കേരളത്തില്‍ നിന്നും പ്രത്യേക സംഘവും കൂട്ടിനെത്തിയിരുന്നു.

മാജിക്കിന്റെ മാസ്മരികമുഹൂര്‍ത്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ആസ്വാദകമനസില്‍ നിറയ്ക്കുമ്പോഴും,സമൂഹത്തോടുള്ള സന്ദേശങ്ങള്‍ കൈമാറി മലയാളിയ്ക്ക് പുതിയ ദിശാബോധം പകരാനും മാന്ത്രികസ്പര്‍ശത്തിന് കഴിഞ്ഞു എന്നതും പ്രധാനം.
ചെറുതും വലുതുമായ നിരവധി വേദികള്‍ പിന്നിടുമ്പോഴും സമൂഹത്തോടുള്ള കടപ്പാട് ഒട്ടും മറക്കുന്നില്ല ഈ മാന്ത്രികന്‍. ഒപ്പം സഹജീവികളോടു സഹാനുഭൂതിയും സ്വാന്തനവും സ്നേഹവും കാട്ടാനും, വേദിയിലെന്ന പോലെ വേദിക്ക് പുറത്തും മനസ് തുറന്നുള്ള നിഷ്‌കളങ്കമായ ചിരി  ഗോപിനാഥ് മുതുകാടിന് ഇന്നും സ്വന്തം. അതും ഒട്ടും വിസ്മയങ്ങളില്ലാതെ!

ഡബ്ലിന്‍ മലയാളികള്‍ക്ക് വേണ്ടി ബേബി പെരേപ്പാടന്‍,മജിഷ്യന് ഉപഹാരം സമ്മാനിച്ചു.മിട്ടു ഷിബു സദസിന് സ്വാഗതമോതി.വി ഡി രാജന്‍  നന്ദിയര്‍പ്പിച്ചു.

യൂറോപ്പില്‍ എട്ടു വേദികളിലായി ഒരുക്കിയ മാജിക്ക് വിസ്മയങ്ങളില്‍ ഏഴാമത്തെ ഷോയായിരുന്നു ഡബ്ലിനില്‍ നടത്തപ്പെട്ടത്.ഇന്ന് വൈകിട്ട് ബെല്‍ഫാസ്റ്റ് നഗരത്തിലെ ഷോയോടെ മുതുകാട് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്റെ ഇത്തവണത്തെ യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാവും.runni2

Scroll To Top