Sunday December 04, 2016
Latest Updates

ഈ തോല്‍വിയൊന്നും തോല്‍വിയേ അല്ലെന്ന് ഗോപി സുന്ദര്‍; എസ്എസ്എല്‍സി ബുക്ക് ഫേസ്ബുക്കില്‍ തരംഗമായി

ഈ തോല്‍വിയൊന്നും തോല്‍വിയേ അല്ലെന്ന് ഗോപി സുന്ദര്‍; എസ്എസ്എല്‍സി ബുക്ക് ഫേസ്ബുക്കില്‍ തരംഗമായി

പത്താംക്ലാസ് പരീക്ഷ ഫലവും അനുബന്ധ വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയായിരിക്കെ ഫെയ്‌സ്ബുക്കില്‍ തരംഗമായിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപീസുന്ദറിന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്.

എല്ലാ വിഷയത്തിനും വിജയിച്ച സര്‍ട്ടിഫിക്കറ്റല്ല, വളരെ മനോഹരമായി എട്ടുനിലയില്‍ തോറ്റതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിയത്. 200 മാര്‍ക്കാണ് ഗോപിയുടെ പത്താം ക്ലാസ് സമ്പാദ്യം. പത്താംക്ലാസില്‍ തോറ്റവര്‍ക്കായിസമര്‍പ്പിക്കപ്പെട്ട പോസ്റ്റില്‍, ഈ തോല്‍വിയാണ് എന്റെ പ്രചോദനം. ജീവിതത്തിലെ വഴിത്തിരിവ്. ഇതൊരു തുടക്കം മാത്രമാണ് എന്നും ഗോപി കുറിച്ചിരിക്കുന്നു.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗോപിയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ആരാധകരും താരവും തമ്മില്‍ ചില്ലറ കൊടുക്കല്‍ വാങ്ങലുകളും പോസ്റ്റിനു കീഴെ നടക്കുന്നുണ്ട്. ചേട്ടന് നന്നായി കോപ്പി അടിക്കാന്‍ അറിയാവുന്നതല്ലേ, എന്നിട്ടും തോറ്റു പോയി അല്ലേ എന്നാണ് ഒരു കമന്റ്. അന്ന് എനിക്ക് അത്രയ്ക്ക് കഴിവില്ലായിരുന്നു എന്നാണ് ഇതിനു ഗോപി നല്‍കിയ മറുപടി. ഉടനെ വന്നു മറ്റൊരു കമന്റ്, ഇപ്പോള്‍ എഴുതിയിരുന്നെങ്കില്‍ ചേട്ടനു മിനിമം എട്ട് എ പ്ലസ് എങ്കിലും കിട്ടുമായിരുന്നെനെ എന്ന്!..

Scroll To Top