Tuesday February 28, 2017
Latest Updates

ഇതാ വരുന്നു ഗൂഗിളിന്റെ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍!

ഇതാ വരുന്നു ഗൂഗിളിന്റെ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍!

ലോകം ഏറെ നാളായി കാത്തിരിക്കുന്ന ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉടന്‍ വിപണിയിലേയ്ക്ക്. ആപ്പിള്‍, സാസംങ് എന്നീ വമ്പന്മാരുമായി മത്സരിക്കുന്ന രണ്ട് ഗൂഗിള്‍ ഫോണുകള്‍ കമ്പനി കഴിഞ്ഞ ദിവസം സാന്‍ഫ്രാന്‍സിസ്‌കോയില്‍ അവതരിപ്പിച്ചു.

5in pixel, 51/2 in pixel XL എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 32 ജിബി, 128 ജിബി എക്സ്റ്റേണല്‍ സ്റ്റോറേജ് ലഭ്യമായ ഫോണുകളുടെ റാം 4 ജിബി ആണ്. ക്വാല്‍കമിന്റെ ഏറ്റവും പുതിയ 821 പ്രോസസറാണ് പിക്സലിന് ശക്തി പകരുക. അമോല്‍ഡ് ഡിസ്പ്ലേയ്ക്കൊപ്പം ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഫോണിന് സുരക്ഷയേകും.

12.3 പിക്സലാണ് പിക്സല്‍ ഫോണുകളുടെ പിന്‍ ക്യാമറ. മുന്‍ ക്യാമറകള്‍ 8 മെഗാപിക്സല്‍. സ്മാര്‍ട്ട്ബേസ്റ്റ്, എച്ച്ഡിആര്‍+. ലോ ഷട്ടര്‍ ലാഗ് എന്നീ ടെക്നേളജികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോണില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജിയും ഉപയോഗിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ ചീഫ് എക്സിക്യുട്ടിവ് സുന്ദര്‍ പിച്ചൈ പറഞ്ഞു. ഈ ടെക്നോളജി ഉപയോഗിക്കുന്ന ആദ്യ ഫോണാണ് പിക്സല്‍.

Scroll To Top