Sunday December 04, 2016
Latest Updates

ഗൂഗിള്‍ പരിഷ്‌കരണ പാതയില്‍ :സര്‍വീസില്‍ തടസം നേരിടാം

ഗൂഗിള്‍ പരിഷ്‌കരണ പാതയില്‍ :സര്‍വീസില്‍ തടസം നേരിടാം

ഡബ്ലിന്‍: മൊബെല്‍ സൈറ്റുകളുടെ സെര്‍ച്ച് റാങ്കിങ്ങില്‍ ഗൂഗിള്‍ നടത്തുന്ന പരിഷ്‌കരണങ്ങള്‍ അയര്‍ലണ്ടിലെ അനേകം ചെറുകിട ബിസിനസുകളെ താത്കാലികമായി തടസപ്പെടുത്തിയെക്കാമെന്ന് ആശങ്ക.
മൊബൈല്‍ സൈറ്റുകളുടെ സെര്‍ച്ച് എഞ്ചിന്‍ അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി, മൊബൈല്‍ സൗഹൃദപരമായി നിര്‍മ്മിച്ച വെബ്‌സൈറ്റുകള്‍ക്ക് സെര്‍ച്ച് ഫലങ്ങളില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതാണ് ഗൂഗിളിന്റെ പുതിയ പരിഷ്‌കരണം. ഡെസ്‌ക്ടോപ്പ് സൈറ്റുകളെ മാറ്റം ബാധിക്കില്ല.
മൊബൈലിലേക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത സ്‌ക്രീന്‍, വലിയ വായനാ യോഗ്യമായ അക്ഷരങ്ങള്‍ മുതലായ സവിശേഷതകളുള്ള സൈറ്റുകള്‍ക്ക് പുതിയ സെര്‍ച്ച് ഫലത്തില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കും. എന്നാല്‍ എല്ലാ ഫോണുകളിലും പിന്തുണക്കാത്ത ഫ്‌ലാഷ് പ്ലേയര്‍ പോലെയുള്ളവ പ്രതികൂല ഘടകമാവും.
യൂറോപ്പിലെ 92% ആളുകളും സെര്‍ച്ചിനായി ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. അമേരിക്കയിലെയും മറ്റും പകുതി പേരും മൊബൈല്‍ വഴിയാണ് സേവനം
പ്രയോജനപ്പെടുത്തുന്നത് എന്നും കമ്പനി പറയുന്നു. അയര്‍ലണ്ടിലെ .ie ഡൊമെയ്ന്‍ കൈകാര്യം ചെയ്യുന്ന ഐഇഡിആര്‍ പറയുന്നതനുസരിച്ച് അയര്‍ലണ്ടില്‍ ആകെ റജിസ്റ്റര്‍ ചെയ്യപ്പെട്ട വെബ് സൈറ്റുകളില്‍ 54 ശതമാനവും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണ്

Scroll To Top