Thursday December 08, 2016
Latest Updates

വിപണി പിടിക്കാന്‍ ഒരു പിടി ഉല്‍പന്നങ്ങളുമായി ഗൂഗിള്‍

വിപണി പിടിക്കാന്‍ ഒരു പിടി ഉല്‍പന്നങ്ങളുമായി ഗൂഗിള്‍

ദൈനംദിന ജീവിതത്തില്‍ ഗൂഗിള്‍ ഉല്‍പന്നങ്ങള്‍ക്ക് വലിയ സ്വാധീനമാണുത്. വിവര സാങ്കേതിക രംഗത്ത് കമ്പനി കൊണ്ടു വന്ന വിപ്ലവകരമായ മാറ്റങ്ങള്‍ തന്നെയാണ് ഇതിനു കാരണം. അതിനാല്‍ തന്നെ ഓരോ പുതിയ ഗൂഗിള്‍ പ്രൊഡക്റ്റും ലോകം വലിയ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുക. ഗൂഗിള്‍ ഉല്‍പന്ന ശ്രേണിയില്‍ അടയാളപ്പെടുത്തുന്ന ദിനങ്ങളാവും ഇന്നും നാളെയും. തങ്ങളുടെ ഒരുപിടി പുതിയ തലമുറ ഉല്‍പന്നങ്ങള്‍ ഗൂഗിള്‍ ഇന്ന് ലോകത്തിനു മുന്നില്‍ പരിചയപ്പെത്തുകയാണ്.

ടെക്‌നോളജി വിപണിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഉല്പന്നങ്ങളാകും ഗൂഗിള്‍ ഇന്നും നാളെയുമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ഇത്തവണ കൂടുതലും ഇലക്ട്രോണിക് ഉപകരണങ്ങളുമായാകും കമ്പനി വിപണിപിടിക്കാനൊരുങ്ങുന്നത്. ആന്‍ഡ്രോയിഡ് ടിവി, ഗൂഗിള്‍ ഗ്ലാസ് എന്നിങ്ങനെ ഏറെ നാളായി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ഒരു പിടി ഉല്‍പന്നങ്ങള്‍ ഇലക്ട്രോണിക് വിപണയിലേക്ക് ഗൂഗിളിന്റെ സംഭാവനയായി എത്താന്‍ ഒരുങ്ങിയിരിക്കുന്നുവെന്നാണ് വിവരം.

നെക്‌സസ് ഫോണ്‍, നെകസസ് ടാബ്‌ലറ്റ് എന്നിവയും ഗൂഗിള്‍ അവതരിപ്പിക്കും. ഏറെ പ്രതീക്ഷിച്ച നെക്‌സസ് വാച്ചിനായുള്ള കാത്തിരിപ്പും ഇനി അധിക നാള്‍ വേണ്ടി വരില്ല. ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കു പുറമേ സുപ്രധാനമായ രണ്ടു ഓ എസ് അപ്‌ഡേഷനുകളും പ്രതീക്ഷിക്കാം. ബില്ലോ എന്ന ഒരു ആന്‍ഡ്രോയിഡ് വേര്‍ഷനും, ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനായ ആന്‍ഡ്രോയിഡ് എമ്മുമാകും ഇവ.

 

Scroll To Top