Friday December 02, 2016
Latest Updates

ടോപ് ടെന്‍ ക്രിമിനല്‍സില്‍ മോദി; ഗൂഗിള്‍ മാപ്പു പറഞ്ഞു

ടോപ് ടെന്‍ ക്രിമിനല്‍സില്‍ മോദി; ഗൂഗിള്‍ മാപ്പു പറഞ്ഞു

ഇന്ത്യയിലെ പ്രമുഖരായ പത്തു ക്രിമിനലുകളെ സെര്‍ച്ച് ചെയ്യുമ്പോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വരുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ മാപ്പു പറഞ്ഞു.

‘ഫലം ഏറെ ബുദ്ധിമുട്ടുണ്ടാക്കി, എന്നാല്‍ ഗൂഗിളിന്റെ അഭിപ്രായമല്ല സെര്‍ച്ച് ഫലങ്ങളില്‍ പ്രതിഫലിക്കുന്നത്. ഓരോ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വിവരിക്കപ്പെടുന്ന രീതിയിലാണ് സെര്‍ച്ച് ഫലങ്ങളില്‍ വരുന്നത്. പലപ്പോഴും ഇത് വിചിത്രമായ രീതിയിലാവാം. ഇതു സംബന്ധിച്ചുണ്ടായ എല്ലാ തെറ്റിദ്ധാരണകള്‍ക്കും, ആശയകുഴപ്പങ്ങള്‍ക്കും നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.’ കൂടാതെ ഇതു പോലുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിനായി ഗൂഗിള്‍ അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഗൂഗിള്‍ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒരു ബ്രിട്ടീഷ് പത്രം തങ്ങളുടെ മെറ്റ ഡാറ്റയില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളനുസരിച്ചാണ് `ടോപ്പ് ടെന്‍ ക്രിമിനല്‍സ് ഇന്‍ ഇന്ത്യ` എന്നതിന്റെ സെര്‍ച്ച് ഫലത്തില്‍ മോദിയും ഉള്‍പ്പെട്ടതെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം.

സെര്‍ച്ച് ഫലത്തില്‍ നിന്നും മോദിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ രീതിയില്‍ ആളുകള്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് വിപരീതഫലമാണ് ചെയ്തത്. ഗൂഗിളിന്റെ അല്‍ഗോരിതം ഇത് വിപരീതാര്‍ത്ഥത്തിലാണ് മനസിലാക്കുന്നത് എന്നതായിരുന്നു കാരണം. ഇത് വാര്‍ത്തയയതിനെ തുടര്‍ന്നാണ് ഗൂഗിള്‍ ഇപ്പോള്‍ മാപ്പു പറഞ്ഞത്.

 

Scroll To Top