Friday December 09, 2016
Latest Updates

മഴ പോയി മാനം തെളിഞ്ഞു,കാര്‍ണിവലിനൊരുങ്ങി ഡബ്ലിന്‍,തെളിമാനം മഴവില്ലിന്‍ നിറമണിയുമെന്ന് മെറ്റ് എറാന്‍ !

മഴ പോയി മാനം തെളിഞ്ഞു,കാര്‍ണിവലിനൊരുങ്ങി ഡബ്ലിന്‍,തെളിമാനം മഴവില്ലിന്‍ നിറമണിയുമെന്ന് മെറ്റ് എറാന്‍ !

ഡബ്ലിന്‍:ഒരാഴ്ച നീണ്ട മഴ മെല്ലെ പിന്‍മാറിയതോടെ തെളിഞ്ഞ ആകാശത്തിന്‍ നിറവില്‍ ഇന്ന്   കേരള ഹൌസ് കാര്‍ണിവല്‍.ഐറിഷ് മലയാളികളുടെ വാര്‍ഷിക സംഗമമായ കാര്‍ണിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജൂണ്‍ 18 ശനിയാഴ്ച ലുക്കന്‍ യൂത്ത് സെന്ററില്‍ രാവിലെ 8 മുതല്‍ തന്നെ ആഘോഷങ്ങള്‍ ആരംഭിക്കും.നിറപ്പകിട്ടാര്‍ന്ന വിവിധ മത്സരങ്ങളും ,വിനോദങ്ങളും ,കേരളത്തനിമയുള്ള ഭക്ഷണ ശാലകളും മറ്റും കാര്‍ണിവല്‍ വേദിയെ ഉത്സവച്ഛായയിലാഴ്ത്തും.മെറ്റ് എറാന്‍ പ്രവചനം അനുസരിച്ച് നാളെ പൂര്‍ണ്ണമായും തെളിഞ്ഞ ദിവസമാണ്.

രാവിലെ 8.30 ന് ആരംഭിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ആറാം കാര്‍ണിവലിനു തുടക്കമാകും ,ഭക്ഷണ ശാലകള്‍ ഏകദേശം 10 മണിയോട് കൂടിത്തന്നെ കാര്‍ണിവല്‍ വേദിയില്‍ സജീവമായി തുടങ്ങും,വിവിധ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ കൌണ്ടറുകള്‍ 9 മണിക്കുതന്നെ ആരംഭിക്കും.

സെല്‍ഫിയും കുതിര സവാരിയും

മോഹന്‍ലാലും ജോബി പാലാട്ടിയും ഒരുക്കുന്ന ചിത്ര പ്രദര്‍ശനങ്ങള്‍ കാണാന്‍ രാവിലെ മുതല്‍ തന്നെ സൗകര്യം ഒരുക്കുന്നതാണ് ,കാര്‍ണിവലില്‍ ആദ്യമായൊരുക്കുന്ന സെല്‍ഫി മത്സരങ്ങള്‍ക്കുള്ള ഫോട്ടോ രാവിലെ 9 മണിമുതല്‍ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ്.കുട്ടികള്‍ക്ക് പ്രിയങ്കരമായിട്ടുള്ള ഫേസ് പെയിന്ടിങ്ങും കുതിര സവാരിയും രാവിലെ 11 ന് തന്നെ ആരംഭിക്കുന്നതാണ്.

ഫാമിലി ഗെയിംസ്
11 മണിക്ക് ആദ്യഘട്ട ഫാമിലി ഗെയിംസിന് തുടക്കമാകും.ഇതിന്റെ രണ്ടാം ഘട്ടം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ആരംഭിക്കുന്നത് ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ഇക്കുറി ഫാമിലി ഗെയിംസിനായി ഒരുക്കിയിരിക്കുന്നത് ,ചിത്ര കലയില്‍ തല്‍പ്പരരായ കുട്ടികള്‍ക്കുള്ള ആര്‍ട്‌സ് കോര്‍ണര്‍12 മണിക്കും 3 മണിക്കും ആയിട്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഭാഷയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ രാവിലെ 10.30 നു തുടങ്ങും.പുതിയ ഭാഷാ പഠനകേന്ദ്രങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.
രാവിലെ 9 മണിമുതല്‍ ഗ്രൌണ്ടിന്റെ ഒരുവശത്ത് ചാമ്പ്യന്‍ ബൗളര്‍ മത്സരങ്ങള്‍ അരങ്ങേറും.കുട്ടികള്‍ക്കുള്ള ബൌന്‍സി കാസില്‍ 12 മണിമുതല്‍ ആരംഭിക്കുന്നതാണ്.1 മണിക്കും 5 മണിക്കും ഇടയില്‍ കുട്ടികള്‍ക്ക് ചെസ്സില്‍ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

പ്രമുഖരുടെ നിരയില്‍ ഉപപ്രധാനമന്ത്രി വരെ
12.30 ന് ഐറിഷ് ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിട്‌സ് ജറാല്‍ഡ് കാര്‍ണിവലിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.

കഴിഞ്ഞ തവണത്തെ കാര്‍ണിവലില്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പെറ്റ് ഷോ ഇത്തവണ 3 മണി മുതല്‍ 4 വരെ നടക്കുന്നതാണ്.അയര്‍ലണ്ടിലെ മികച്ച ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരങ്ങള്‍ 2 മണിമുതല്‍ 4 മണിവരെ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ അരങ്ങേറുന്നതാണ്.
സുംബയും ഡബ്മാഷും..
ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ക്രിക്കറ്റ് ഫൈനല്‍ മത്സരങ്ങള്‍ കൃത്യം 3.30 ന് തന്നെ നടത്തപ്പെടുന്നതാണ് .കാര്‍ണിവലില്‍ ആദ്യമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം 4.30 ന് ആരംഭിക്കും

അഭിനയ കലയില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി നടത്തുന്ന ഡബ്മാഷ് മത്സരങ്ങള്‍ 4 നും 6 നും ഇടയില്‍ നടത്തപ്പെടും.എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ചാമ്പ്യന്‍ ഷെഫ് മത്സരം ഇക്കുറി 12.30 നും 1.30 നും ഇടയില്‍ നടത്തപ്പെടും.

നൃത്ത ചുവടുകളുമായി സുംബ ഡാന്‍സിന്റെ പ്രദര്‍ശനം 5 മണിയോടുകൂടി മെയിന്‍ സ്റ്റേജില്‍ അരങ്ങേറുന്നതാണ്.5 പേരടങ്ങുന്ന ടീം മത്സരിക്കുന്ന പെനാല്‍റ്റി മത്സരങ്ങള്‍ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ 4 നും 6 നും ഇടയില്‍ നടത്തപ്പെടും.
സായാഹ്നം സംഗീത സാന്ദ്രം..
ഇത്തവണത്തെ കാര്‍ണിവലില്‍ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം 6.15 ന് മെയിന്‍ സ്റ്റേജില്‍ അരങ്ങേറും. തുടര്‍ന്നു അയര്‍ലണ്ടിലെ കലാകാരന്‍മാര്‍ ഒരുക്കുന്ന സംഗീത സായാഹ്നം അരങ്ങേറുന്നതാണ്.അയര്‍ലണ്ടിലെ മികച്ച കാറ്ററിംഗ് സ്റ്റാളുകള്‍ക്ക് പുറമേ ,കോസ്‌മെറ്റിക്‌സ് ഉല്പന്നങ്ങളുടെ സ്റ്റാളുകളും,മൈ ഫ്രഷ് കേരള,മണി ഗ്രാം,ക്ലെവര്മണി ,ഇന്ത്യന്‍ ഇന്‍ഷുറന്‍സ്,റിക്രുട്‌മെന്റ്‌റ് എജുക്കേഷന്‍ കണ്‌സല്‍ട്ടന്‌സി തുടങ്ങിവരുടെ സ്റ്റാളുകളും രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.
കേശാലങ്കാരം മുതല്‍ മൈ ഫ്രെഷ് കേരളയുടെ ഡിസ്‌കൌണ്ട് വരെ!
ഐ ബ്രോ വാക്‌സിംഗിനും,കേശാലങ്കാരത്തിനും അവസരമൊരുക്കി ഒരു ബ്യൂട്ടി സലൂണും കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ഉണ്ടായിരിക്കും.
അയര്‍ലണ്ടിലെ മലയാളികള്‍ക്ക് നാടന്‍ മത്സ്യങ്ങള്‍ വിതരണം ചെയ്യുന്ന മൈ ഫ്രെഷ് കേരളയുടെ വരവ് ഡിസ്‌കൌണ്ടുകളുമായാണ്.അടുത്ത മാസങ്ങളില്‍ 85 യൂറോയുടെ മത്സ്യം വാങ്ങുന്നവര്‍ക്ക് ആകെ 40 യൂറോ കുറവ് ചെയ്ത്‌കൊടുത്താണ് മൈ ഫ്രെഷ് കേരള കാര്‍ണിവല്‍ പ്രേമികളെ വരവേല്‍ക്കുന്നത്.
ഐറിഷ് മലയാളികളുടെ മുഴുവന്‍ ഒത്തൊരുമയുടെ കാര്‍ണിവലിലേക്ക് ഏവരെയും കേരളഹൌസ് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.പ്രവേശനം സൗജന്യമാണ്klp2 klp

Scroll To Top