Friday December 09, 2016
Latest Updates

ഓസ്‌ട്രേലിയയും സാമ്പത്തിക മാന്ദ്യത്തിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്;കുടിയേറാന്‍ കാത്തിരിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് സാമ്പത്തിക വിദഗ്ദര്‍ 

ഓസ്‌ട്രേലിയയും സാമ്പത്തിക മാന്ദ്യത്തിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്;കുടിയേറാന്‍ കാത്തിരിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് സാമ്പത്തിക വിദഗ്ദര്‍ 

സിഡ്‌നി: ഓസ്‌ട്രേലിയയും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്.ലോക സാമ്പത്തിക മാന്ദ്യത്തെ മുന്‍കൂട്ടി പ്രവചിച്ച ധനകാര്യ വിദഗ്ദരായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം കൂപ്പുകുത്തുന്നതായാണ് സാമ്പത്തിക വിദഗ്ദരുടെ പ്രവചനം. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും സാമ്പത്തിക വിദഗ്ദര്‍ ആവശ്യപ്പെടുന്നു. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ സമ്പദ്ഘടന 1.9 ശതമാനം കൂടിയേ വളര്‍ച്ച നേടൂ. ഇതില്‍ 1.5 ശതമാനവും കയറ്റുമതി വരുമാനമാണ്. 

ഈ വര്‍ഷം ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായി കൂടുമെന്നും സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നു. ഈ വര്‍ഷം കറന്‍സി നിരക്ക് യൂ എസ് ഡോളറിനെതിരെ ദുര്‍ബലമാവുമെന്നും സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നു.ഡോളറുമായി താരതമ്മ്യപ്പെടുത്തുമ്പോള്‍ നിലവിലുള്ള 82 സെന്റ് വിലയില്‍ നിന്നും ഇനിയും വളരെയധികം താഴേയ്ക്ക് പോകുമെന്നാണ് പുതിയ പ്രവചനം.ഇത് ഈ വര്‍ഷം അവസാനത്തേയ്ക്ക് 70 സെന്റ് വരെ ആയാലും അത്ഭുതപ്പെടെണ്ടതില്ല. 

കഴിഞ്ഞ വര്‍ഷം പ്രവചിക്കപ്പെട്ടതിനേക്കാള്‍ 24400 കുറവ് തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിലെ 48.5 ബില്യന്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ ധനക്കമ്മി കുറയ്ക്കാന്‍ പ്രധാനമന്ത്രി ടോണി ആബോട്ട് ശ്രമിക്കുന്നതിനിടെയാണ് രാജ്യം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പു കുത്തുമെന്ന പ്രവചനം പുറത്തു വരുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍തോതില്‍ വായ്പ നല്കി സൃഷ്ട്ടിച്ച കടക്കാരില്‍ നിന്നും വാരിക്കൂട്ടിയ ലാഭം ആസ്‌ട്രേലിയന്‍ ബാങ്കുകളെ ലോകത്തിലെ തന്നെ ഏറ്റവും സാമ്പത്തിക ശേഷിയിലെയ്ക്ക് എത്തിച്ചിരിക്കുന്നു.1995 നു ശേഷം കുതിച്ചു കയറുന്ന പാര്‍പ്പിട മേഖലയ്ക്ക് ഏറ്റവും ഉയര്‍ന്ന വിലനിലവാരത്തില്‍ എത്തിയ ശേഷം അനിവാര്യമായ തകര്‍ച്ചയെ നേരിടേണ്ടി വരും.

പാര്‍പ്പിട ,ഖനന മേഖലകളിലാണ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഇടിവുണ്ടാകുകയെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണ്ടെത്തല്‍.രാജ്യത്തിന്റെ പ്രധാന കയറ്റുമതിയായ ഇരുമ്പയിര്‍ മേഖലയില്‍ 40 % ഉദ്പാദന ഇടിവ് വന്നിരിക്കുന്നത് സര്‍ക്കാര്‍ ആശങ്കകളോടെയാണ് നോക്കി കാണുന്നത്.കല്‍ക്കരി ഖനികളിലും ഉദ്പാദന നഷ്ട്ടം വര്‍ദ്ധിച്ചു.ഖനന മേഖലകളില്‍ ഇത് മൂലം ജോലിക്കാരെ കൂടുതലായി പിരിച്ചയയ്‌ക്കേണ്ടി വന്നു.ഈ മേഖലകളിലൊക്കെ വന്ന തകര്‍ച്ച നേരിടാനാവാതെ വരും വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗം നേരിടേണ്ടി വരുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ മുന്നറിയിപ്പ് 

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഓസ്‌ട്രേലിയയിലേയ്ക്ക് തുടരുകയാണ്.തേനും പാലും ഒഴുകുന്ന കാനാന്‍ ദേശം എന്ന് ധരിച്ച് ഇപ്പോള്‍ ഇവിടെ കുടിയേറി എത്തിയവരില്‍ പകുതിയിലധികവും സംതൃപ്തരല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയ്‌ക്കൊപ്പം സാമ്പത്തിക മാന്ദ്യവും കൂടിയെത്തുമെന്ന മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം തേടുകയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.

Scroll To Top