Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ ആശുപത്രികളില്‍ മികച്ച ഭക്ഷണം ലഭിക്കാന്‍ സാഹചര്യമൊരുക്കും: ആരോഗ്യമന്ത്രി

അയര്‍ലണ്ടിലെ ആശുപത്രികളില്‍ മികച്ച ഭക്ഷണം ലഭിക്കാന്‍ സാഹചര്യമൊരുക്കും: ആരോഗ്യമന്ത്രി

ഡബ്ലിന്‍:ആശുപത്രികളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരമുയര്‍ത്തുക എന്നതാണ് തന്റെ ആദ്യ ലക്ഷ്യങ്ങളിലൊന്ന് എന്ന് ആരോഗ്യമന്ത്രിയായി ചുമതലയേറ്റ സിമോണ്‍ ഹാരിസ്. എച്ച്.എസ്.ഇയെ നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതി, ആശുപത്രികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനും, നല്ല സേവനം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്‍ ചികിത്സയ്ക്കായി രോഗികള്‍ കാത്തുകിടക്കുന്ന അവസ്ഥ ഒഴിവാക്കാനായി പണം നീക്കിവയ്ക്കുമെന്നും ഹാരിസ് വ്യക്തമാക്കി. അയര്‍ലണ്ടില്‍ നിലവില്‍ 500,000ഓളം രോഗികളാണ് ഇത്തരത്തില്‍ ചികിത്സയ്ക്കായി കാത്തുനില്‍ക്കുന്നത്. അടുത്ത പത്തു വര്‍ഷത്തേയ്ക്ക് ആരോഗ്യ രംഗത്ത് എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കാനായി എല്ലാ പാര്‍ട്ടികളിലെയും മെബര്‍മാരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll To Top