Thursday September 21, 2017
Latest Updates

പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി,അയര്‍ലണ്ടിലും വിവിധ സ്ഥലങ്ങളില്‍ മലയാളം ശുശൂഷകള്‍

പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി,അയര്‍ലണ്ടിലും വിവിധ സ്ഥലങ്ങളില്‍ മലയാളം ശുശൂഷകള്‍

ഡബ്ലിന്‍:തിരുവത്താഴ സ്മരണ പുതുക്കിയ പെസഹ വ്യാഴത്തിനു ശേഷം ഇന്നു ദു:ഖവെള്ളിയാഴ്ച.ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നോമ്പിന്റെ വ്രതശുദ്ധതിയില്‍ പീഡാനുഭവത്തിന്റെ സ്മരണ പുതുക്കും.ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ ഇന്നുപീഡാനുഭവ വായനയുണ്ടാകും.

അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളിലെ ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകളുടെ സമയ ക്രമം

ഡബ്ലിന്‍: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ യാക്കോബായ സഭയുടെ ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ ഐസക്ക് മാര്‍ ഓസ്താനിയോസ് മെത്രാപ്പോലീത്താ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.രാവിലെ 9 മണിയ്ക്ക് ശുശ്രൂഷകള്‍ ആരംഭിക്കും.

ഡബ്ലിന്‍:ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രൂഷകള്‍ രാവിലെ 9 മണിയ്ക്ക് ക്രംലിനിലെ WSAF ഹാളില്‍ ആരംഭിക്കും.ഇടവക വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

കോര്‍ക്ക്:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വില്‍ട്ടന്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ ഇന്ന്,ദു:ഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4:30 നു പീഡാനുഭവ വായന, ആഘോഷമായ കുരിശിന്റെവഴി, സ്ലീവാ വണക്കം എന്നീ തിരുകര്‍മ്മങ്ങള്‍ നടത്തും.ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കല്‍ കാര്‍മ്മികത്വം വഹിക്കും.

ലീമെറിക്ക്:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ രാവിലെ 9 മണിയ്ക്ക് സെന്റ് പോള്‍സ് പള്ളിയില്‍ ആരംഭിക്കും.ഫാ.റോബിന്‍ തോമസ് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 08.30 ന് ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് ഫാ .ജേക്കബ് ഫിലിപ്പ് നടയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്

ഡബ്ലിന്‍:അയര്‍ലണ്ടിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തില്‍ ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 8 മണിക്ക് ക്‌ളോഡാല്‍കിനിലെ റൗള ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹേര്‍ട്ട് ഓഫ് മേരിയില്‍ ആരംഭിക്കും.ഫാ.അബ്രാഹം പാതായ്ക്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും.

Scroll To Top