Sunday December 04, 2016
Latest Updates

കുരിശുമരണസ്മരണയില്‍ ദുഃഖവെള്ളി

കുരിശുമരണസ്മരണയില്‍ ദുഃഖവെള്ളി

ത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതീകമായി ക്രൈസ്തവര്‍ ലോകമെങ്ങും ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. മനുഷ്യന്റെ പാപമോചനത്തിന് ദൈവപുത്രന്‍ കുരിശിലേറിയ ദിനമാണ് ദു:ഖവെള്ളി. പീഡാനുഭവ വായന, കുര്‍ബാന, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയ്ക്ക് പുറമേ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മ്മങ്ങളും വിവിധ പള്ളികളില്‍ നടക്കും. വിവിധ ദേവാലയങ്ങള്‍ ഇന്ന് കുരിശുമല കയറ്റവും നടത്തും.

ദു:ഖവെള്ളിയാഴ്ചയോട് അനുബന്ധിച്ച് കേരളത്തിലെ മലയാറ്റൂരും വാഗമണിലും രാവിലെ മുതല്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചേ മുതല്‍ നൂറുകണക്കിന് പേരാണ് മരക്കുരിശുകളുമായി മലകയറുന്നത്. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.

ഗാഗുല്‍ത്താമലയുടെ മുകളില്‍ എത്തും വരെ യേശുക്രിസ്തു അനുഭവിച്ച പീഢനങ്ങളും യാതനകളും യേശുക്രിസ്തുവിന്റെ സഹനശക്തിയുടെ പര്യായമായാണ് കാണുന്നത്. കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്തു തന്റെ അനുയായികളോട് അരുളിച്ചെയ്ത കാര്യങ്ങള്‍ മനുഷ്യ ജീവിതത്തിലെ സഹനശക്തിയുടെയും സ്‌നേഹത്തിന്റെയും ഉത്തമ ഉദാഹരണമായാണ് കണക്കാക്കുന്നത്.

അയര്‍ലണ്ടിലെ വിവിധ സഭാ വിഭാഗങ്ങളുടെ ആഭിമുഖത്തില്‍ പീഡാനുഭവ ശുശ്രൂഷകള്‍ നടത്തപ്പെടും

Scroll To Top