Saturday January 21, 2017
Latest Updates

ലോകം ദുഃഖവെള്ളി ആചരിച്ചു,ഫീനിക്‌സ് പാര്‍ക്കിലെ കുരിശിന്റെ വഴിയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍

ലോകം ദുഃഖവെള്ളി ആചരിച്ചു,ഫീനിക്‌സ് പാര്‍ക്കിലെ കുരിശിന്റെ വഴിയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍

ഡബ്ലിന്‍:ദൈവപുത്രനെ കുരിശിലേറ്റിയതിന്റെ ഓര്‍മ്മയുമായി ലോകമെങ്ങും ഇന്നലെ ദുഃഖവെള്ളി ആചരിച്ചു.ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കിലും,ബ്രേ ഹെഡ്ഡിലും,കോര്‍ക്കിലുമടക്കം നിരവധി കേന്ദ്രങ്ങളില്‍ നടന്ന കുരിശിന്റെ വഴി ശുശ്രൂഷകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ഗോള്‍വേയിലെ നോര്‍ത്ത് കൊന്നിമാറയില്‍ 300ലേറെ തീര്‍ത്ഥാടകര്‍ ശക്തമായ കാറ്റിനെ മറികടന്ന് മല കയറി. കാലാവസ്ഥ പ്രതികൂലമാതിനെത്തുടര്‍ന്ന് ഇവിടേയ്ക്കുള്ള പ്രവേശനം നിയന്ത്രണവിധേയമായിരുന്നു.

ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ കുരിശിന്റെ വഴിയുടെ ഭാഗമായി നടന്ന പീഡാനുഭവ പ്രസംഗത്തില്‍ ‘അക്രമം ഒന്നിനുമുള്ള ഉത്തരമാകില്ല’ എന്ന് ആര്‍ച്ച് ബിഷപ്പ് ഡയര്‍മഡ് മാര്‍ട്ടിന്‍ പറഞ്ഞു. അക്രമത്തിനെതിരെ എല്ലാവരും ഒന്നായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊട്ടസ്റ്റന്റ്, കാത്തലിക് ആര്‍ച്ച് ബിഷപ്പുമാര്‍ ക്രൈസ്റ്റ് ചര്‍ച്ച് കത്തീഡ്രലില്‍ പ്രാര്‍ത്ഥന നടത്തി. ഈസ്റ്റര്‍ റൈസിങ്ങില്‍ ജീവന്‍ നല്‍കിയവര്‍ക്കായി ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയും നടന്നു.

റോമിലെ കൊളൊസിയത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ രണ്ടു മണിക്കൂര്‍ പ്രാര്‍ത്ഥനാപരിപാടി നടന്നു. ബ്രസ്സല്‍സ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലും റോമിലും സുരക്ഷ കര്‍ശനമാക്കിയിരുന്നു.

Scroll To Top