Saturday May 27, 2017
Latest Updates

മരണാസന്നയായ വൃദ്ധയ്ക്ക് അന്ത്യയാത്ര പറയാന്‍ വളര്‍ത്തു കുതിര ആശുപത്രിയില്‍

മരണാസന്നയായ വൃദ്ധയ്ക്ക് അന്ത്യയാത്ര പറയാന്‍ വളര്‍ത്തു കുതിര ആശുപത്രിയില്‍

മരണാസന്നയായ വൃദ്ധയ്ക്ക് അന്ത്യയാത്ര പറയാന്‍ വളര്‍ത്തു കുതിര ആശുപത്രിയിലെത്തിയത് വൈകാരിക രംഗങ്ങള്‍ സൃഷ്ടിച്ചു. ബ്രിട്ടനിലെ വിഗാന്‍ റോയല്‍ ആശുപത്രിയിലാണ് വൈകാരിക രംഗങ്ങള്‍ അരങ്ങരിയത്. ക്യാന്‍സര്‍ ബാധിതയായി മരണാസന്നയായി കിടക്കുന്ന ഷെലി മാര്‍ഷ് എന്ന വൃദ്ധയ്ക്ക് യാത്രാമൊഴി നല്‍കാനാണ് വളര്‍ത്തു കുതിരയെ ആശുപത്രിയില്‍ എത്തിച്ചത്.മാര്‍ഷിന്റെ ആവശ്യപ്രകാരം കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ച് കുതിരയെ ആശുപത്രിയില്‍ കൊണ്ടുവരാന്‍ ആശുപത്രി അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

ബ്രോണ്‍വെന്‍ എന്ന കുതിരയാണ് തന്റെ വളര്‍ത്തമ്മയായ വൃദ്ധയുടെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ ആശുപത്രിയില്‍ എത്തിയത്. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ബ്രോണ്‍വെന്‍ മാര്‍ഷിന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. ഹേഡോക്ക് പാര്‍ക്കിലെ മുന്‍ ഉദ്യോഗസ്ഥയായ മാര്‍ഷ് ഓമനിച്ച് വളര്‍ത്തിയിരുന്ന കുതിരയാണ് ബ്രോണ്‍വെന്‍. ആശുപത്രിയില്‍ എത്തിയ കുതിര മാര്‍ഷിന്റെ ചുണ്ടോടു മുഖം ചേര്‍ത്ത് യാത്രാമൊഴി ചൊല്ലി. വൃദ്ധയുടെ മകള്‍ ടീന ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കണ്ണീരോടെയാണ് ഈ രംഗങ്ങള്‍ കണ്ടുനിന്നത്.തന്റെ അരുമ സുഹൃത്തിനെ കണ്ട് യാത്രപറഞ്ഞ് ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ ഷെല്ലി മാര്‍ഷ് ഈ ലോകത്തോട് യാത്രപറയുകയും ചെയ്തു.

Scroll To Top