Sunday December 11, 2016
Latest Updates

ഗുഡ് ബൈ … 2014 ,പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഡബ്ലിന്‍ നഗരം

ഗുഡ് ബൈ … 2014 ,പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഡബ്ലിന്‍ നഗരം

ഡബ്ലിന്‍: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഡബ്ലിന്‍. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ഡബ്ലിന്‍ നിവാസികള്‍ നടത്തുന്നത്. കരിമരുന്നു പ്രയോഗം ഉള്‍പ്പെടെയുള്ള കലാവിരുന്നുകളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുതുവത്സരാഘോഷങ്ങള്‍ തുടങ്ങി. ഇന്ന് പാരമ്യത്തിലെത്തുന്ന ആഘോഷ പരിപാടികള്‍ നാളെ പുതുവര്‍ഷത്തെ വരവേറ്റു കൊണ്ട് അവസാനിക്കും. 

ആഘോഷ പരിപാടികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സംഗീത ബാന്‍ഡുകളും ഡിജെകളും പരിപാടി അവതരിപ്പിക്കും. കോളജ് ഗ്രീനില്‍ ലൈറ്റ് ഷോ ഉണ്ടായിരിക്കുന്നതായി. ഷോയില്‍ ത്രിമാന പ്രോജക്ഷനിലൂടെ ഡബ്ലിനിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ അവതരിപ്പിക്കും. 8 മണിക്കാണ് ഷോ തുടങ്ങുന്നത്. ഷോ തുടങ്ങുന്നതിന് മുന്നോടിയായി സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ നിന്ന് ഇന്ന് വൈകിട്ട് 7 മണിക്ക് വര്‍ണ്ണാഭമായ റാലി ആരംഭിക്കും. ടെമ്പിള്‍ ബാര്‍, ഡബ്ലിന്‍ കാസില്‍ എന്നിവടങ്ങള്‍ ചുറ്റി രാത്രി എട്ടു മണിക്ക് റാലി തിരികെ എത്തുന്നതോടെ ലൈറ്റ് ഷോ ആരംഭിക്കും. 

ജനുവരി 1 ന് പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള റെസൊല്യൂഷന്‍ ഡേ ആയി ആചരിക്കും. റെസൊല്യൂഷന്‍ ഡേയുടെ ഭാഗമായി സെലിബ്രിറ്റി ട്രെയ്‌നര്‍ പോള്‍ ബയേണിന്റെ നേതൃത്വത്തില്‍ സി.എച്ച്.ക്യുവില്‍ നിന്ന് ഒരു ഫണ്‍ റണ്ണും സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ക്രൈസ്റ്റ് ചര്‍ച്ച് കത്തീഡ്രലില്‍ നടക്കുന്ന പരിപാടികളോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനമാകും. ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളെ സധൈര്യം നേരിട്ടവരുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകും വിധം പരിപാടിയില്‍ വിവരിക്കും.

അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളിലെ ദേവാലയങ്ങളില്‍ മലയാളത്തിലും വര്‍ഷാവസാന വര്‍ഷാരംഭ പ്രാര്‍ഥനകള്‍ ഒരുക്കിയിട്ടുണ്ട് 

ഡബ്ലിന്‍:സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വര്‍ഷാവസാന പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും താഴെ പറയുന്ന ദേവാലയങ്ങളില്‍ നടത്തപ്പെടുന്നതാണ്.
31ന് 05.00 pm :സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയം, എയില്‍സ്ബറി , താല
31ന് 08.30 pm :മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍
31ന് 08.30 pm :ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍
31ന് 11.30 pm :സെന്റ്ഫീനിയന്‍സ് ദേവാലയം, സ്വോഡ്‌സ്

കോര്‍ക്ക് :കോര്‍ക്ക് സിറ്റി സെന്ററിലുള്ള ദേവാലയത്തില്‍ ഇന്ന് രാത്രി 8 മണിയ്ക്ക് വര്‍ഷാവസാന പ്രാര്‍ഥനയും,വര്‍ഷാരംഭ പ്രാര്‍ഥനയും ആരാധനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

Scroll To Top