Friday December 09, 2016
Latest Updates

ഗോള്‍വേ ഒരുങ്ങി,ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഇന്ന് 

ഗോള്‍വേ ഒരുങ്ങി,ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഇന്ന് 

ഗോള്‍വേ:ആഘോഷ ലഹരിയിലേക്ക് ഗോള്‍വേ മലയാളികള്‍ . ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ(ജി ഐ സി സി ) നേതൃത്വത്തിലുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 31 ന് (ഇന്ന് )ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 7 മണിവരെ പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളില്‍ നടത്തപ്പെടും. 

ഇതിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ക്രിസ്തുമസ് കരോള്‍, സാന്താക്ലോസിന് വരവേല്‍പ്, റോയല്‍ കാറ്ററിംഗ് ഗ്രൂപ്പ് ഒരുക്കുന്ന ക്രിസ്തുമസ് ഡിന്നര്‍,ഷൈജു ലൈവ് നയിക്കുന്ന ഗാനമേള തുടങ്ങി വര്‍ണ്ണാഭമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.സമ്മാനപെരുമഴയുമായി ലക്കി ഡിപ്പുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഗാല്‍വേയിലെ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ സംഗമമായി ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ ക്രമീകരിക്കാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്.ഗോള്‍വേ ക്‌ളീനിക്ക്,ക്‌ളബ് ട്രാവല്‍സ്,ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പ്,ഗ്രീന്‍ മാംഗോ എന്റര്‍റ്റൈനേഴ്‌സ് എന്നിവരാണ് ഇത്തവണ ഗോള്‍വേ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ജി ഐ സി സിയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0879443373

Scroll To Top