Wednesday December 07, 2016
Latest Updates

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍വേ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച 55 സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍വേ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച 55 സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഗോള്‍വേ:ഗോള്‍വേയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അയര്‍ലണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ആകെ 55 സ്‌കോളര്‍ഷിപ്പുകളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കപ്പെടുക.യൂണിവേഴ്‌സിറ്റിയുടെ 2015 സെപ്റ്റംബറില്‍ ആരംഭിക്കുന്ന എല്ലാ കോഴ്‌സുകളിലേക്കും സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ യൂണിവേഴ്‌സിറ്റി മെയ് 29 ന് തിരഞ്ഞെടുക്കും. ഏപ്രില്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി .

യൂണിവേഴ്‌സിറ്റി നടപ്പാക്കുന്ന എല്ലാ വിഷയങ്ങളിലും സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. സയന്‍സ്, ബയോ ഇന്നവേഷന്‍, ഐസിടി കോഴ്‌സുകള്‍ക്ക് പീറ്റര്‍ ഫ്രയര്‍ സ്‌പെഷ്യല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പും, യൂണിവേഴ്‌സിറ്റിയിലെ മറ്റു പഠന കാര്യങ്ങള്‍ക്ക് മാക്‌സ് ആര്‍തര്‍ സ്‌പെഷ്യല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പും, ബയോടെക്‌നോളജി, ബയോ മെഡിക്കല്‍ സയന്‍സ്, ന്യൂറോ ഫാര്‍മക്കോളജി തുടങ്ങിയ കോഴ്‌സുകള്‍ക്ക് സര്‍ പീറ്റര്‍ ഫ്രയര്‍ സ്‌പെഷ്യല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പും ലഭിക്കും.

ഓരോ സ്‌കോളര്‍ഷിപ്പിനും നിഷ്‌കര്‍ഷിക്കുന്ന അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്‌സുകളിലേക്ക്, യൂണിവേഴ്‌സിറ്റി  2015 സെപ്റ്റംബറില്‍ തുടങ്ങാനിരിക്കുന്ന ബാച്ചിലേക്ക് പ്രവേശനം നേടിയിട്ടുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.

Scroll To Top