Sunday October 22, 2017
Latest Updates

ആദ്യ ഇരുനൂറില്‍ ഇടം പിടിക്കാന്‍ എന്‍യുഐ ഗോള്‍വേ

ആദ്യ ഇരുനൂറില്‍ ഇടം പിടിക്കാന്‍ എന്‍യുഐ ഗോള്‍വേ

ഗോള്‍വേ:ലോകത്തെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നായി മാറാന്‍ എന്‍യുഐ ഗോള്‍വേ യൂണിവേഴ്‌സിറ്റി ഒരുങ്ങുന്നു. 2020നുള്ളില്‍ തന്നെ ലോകത്തെ പ്രധാന 200 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടംപിടിക്കാനാണ് എന്‍യുഐ ഗോള്‍വേ യൂണിവേഴ്‌സിറ്റി ലക്ഷ്യം വെക്കുന്നത്. ഇതിനായി വലിയ പദ്ധതികളാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറാക്കുന്നത്.

വളരെ പ്രശസ്തരായ അദ്ധ്യാപകരെ അണിനിരത്തി ബിരുദ ബിരുദാനന്തര കോഴ്‌സുകളുടെ നിലവാരം മെച്ചപ്പെടുത്താനും സര്‍വ്വകലാശായുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജിം ബ്രവന്‍ പറഞ്ഞു. കോഴ്‌സുകളുടെ നിലവാരം ഉയരുന്നതോടെ വന്‍തോതില്‍ വിദ്യാര്‍ത്ഥികള്‍ ഈ സര്‍വകലാശാലയിലേക്ക് പഠനത്തിനായി എത്തുമെന്നും ഇതിലൂടെ സര്‍വകലാശാലയുടെ റാങ്കിംഗ് ഉയര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഗോള്‍വേ യൂണിവേഴ്‌സിറ്റില്‍ പഠിച്ച ധാരാളം വിദ്യാര്‍ത്ഥികള്‍ മികച്ച ഉദ്യോഗം നേടി കഴിയുന്നുണ്ടെന്നും അയര്‍ലണ്ടില്‍ ഇപ്പോള്‍ തന്നെ ഈ യൂണിവേഴ്‌സിറ്റി ഒന്നാം സ്ഥാനത്ത് തന്നെയാണെന്നും യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

യൂകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈമര്‍ ഹൈയര്‍ എഡ്യൂക്കേഷന്‍ 2014ല്‍ പുറത്തിറക്കിയ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ എന്‍യുഐ ഗോള്‍വേ യൂണിവേഴ്‌സിറ്റിക്ക് 261ാം റാങ്കാണ് ഉളളത്. 2020തോടെ ഈ പട്ടികയില്‍ കുതിച്ചുചാട്ടം ഉണ്ടാക്കാനും ഇതിലൂടെ ധാരാളം വിദേശികളായ വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാനാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ലക്ഷ്യം വെക്കുന്നത്.

Scroll To Top