Thursday December 08, 2016
Latest Updates

ഗോള്‍വേയിലെ ‘പ്രോ ആപ്പിള്‍ റാലി’യില്‍ അണിനിരന്നത് നൂറുകണക്കിന് പേര്‍

ഗോള്‍വേയിലെ ‘പ്രോ ആപ്പിള്‍ റാലി’യില്‍ അണിനിരന്നത് നൂറുകണക്കിന് പേര്‍

ഗോള്‍വേ:ഗോള്‍വേ കൗണ്ടിയിലെ അത്തന്റിയില്‍ ആപ്പിള്‍ കമ്പനിയുടെ പുതിയ സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ‘പ്രോ ആപ്പിള്‍ റാലി’യില്‍ അണിനിരന്നത് നൂറുകണക്കിനു പേര്‍. 850 മില്ല്യണ്‍ യൂറോ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഡാറ്റ സെന്ററാണ് അത്തന്റിയില്‍ ആപ്പിള്‍ തുടങ്ങാനുദ്ദേശിക്കുന്നത്.

ഇവിടുത്തെ 24,500 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് പദ്ധതി ആരംഭിക്കാന്‍ ആന്‍ ബോര്‍ഡ് പ്ലനാല ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നെങ്കിലും, മൂന്ന് പ്രദേശവാസികള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തിയിരുന്നു. കേസ് വേഗം തീര്‍പ്പാക്കാനായി ആപ്പിള്‍, കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ആപ്പിളിന്റെ ഈ പദ്ധതിക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് പ്രദേശത്തെ നൂറുകണക്കിനു പേര്‍ ഇന്നലെ റാലിയില്‍ അണിനിരന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അത്തന്റിയില്‍ വലിയ നിക്ഷേപം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ‘അത്തന്റി ഫോര്‍ ആപ്പിള്‍’ എന്ന പേരില്‍ ഈയിടെ ആരംഭിച്ച ഗ്രൂപ്പാണ് റാലി സംഘടിപ്പിച്ചത്. ആപ്പിളിനെതിരെ ചെറിയൊരു സംഘം പ്രതിഷേധക്കാരും റാലിക്കിടെ എത്തിയിരുന്നു. പരിസരമലിനീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും ഡാറ്റ സെന്റര്‍ കാരണം ഉണ്ടാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഡെറിഡോണലിലാണ് സെന്റര്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്.

Scroll To Top