Sunday January 21, 2018
Latest Updates

ഗോള്‍വേ സെന്റ് തോമസ് ചര്‍ച്ച് ഇടവകാ ദിനം ഓഗസ്റ്റ് 14 ഞായറാഴ്ച

ഗോള്‍വേ സെന്റ് തോമസ് ചര്‍ച്ച് ഇടവകാ ദിനം ഓഗസ്റ്റ് 14 ഞായറാഴ്ച

ഗോള്‍വേ:ഗോള്‍വേ സെന്റ് തോമസ് കാത്തലിക് ദേവാലയത്തിലെ ഇടവകാ ദിനം ഓഗസ്റ്റ് 14 ഞായറാഴ്ച ആഘോഷിക്കും.ഉച്ചകഴിഞ്ഞു 2  ന് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും.

പ്രദക്ഷിണത്തെ തുടര്‍ന്ന് ഇടവക ദിനാചരണ തിരുനാള്‍ ചടങ്ങുകള്‍ക്ക് ചാപ്ല്യന്‍ ഫാ.ജയ്സണ്‍ കുത്തനാപിള്ളി നേതൃത്വം നല്‍കും.ആഘോഷ പരിപാടികളെത്തുടര്‍ന്ന് നേര്‍ച്ച വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top