Sunday October 21, 2018
Latest Updates

ഗോള്‍വേയില്‍ ഓണാഘോഷ ഒരുക്കങ്ങള്‍ തുടങ്ങി,രണ്ട് ദിവസം നീളുന്ന ആഘോഷങ്ങള്‍

ഗോള്‍വേയില്‍ ഓണാഘോഷ ഒരുക്കങ്ങള്‍ തുടങ്ങി,രണ്ട് ദിവസം നീളുന്ന ആഘോഷങ്ങള്‍

ഗോള്‍വേ: ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (GICC ) ഒരുക്കുന്ന ‘ഓണം 2018’ ഓഗസ്റ്റ് 24 വെള്ളി, 25 ശനി ദിവസങ്ങളില്‍ ന്യൂകാസില്‍ പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളില്‍ വച്ച് ആഘോഷിക്കുന്നു.

തിരുവോണനാളായ ഓഗസ്റ്റ് 25 ശനിയാഴ്ചയാണ് പ്രധാന ആഘോഷപരിപാടികള്‍.
ആവേശം തിരതല്ലുന്ന കലാകായിക പരിപാടികളും അത്തപ്പൂക്കളവും മാവേലിമന്നന് വരവേല്‍പ്പും വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം അത്യന്തം ആവേശകരമായ വടംവലി മത്സരവും നടത്തുന്നു. ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (GICC) യുടെ അഞ്ചാമത് ഓണാഘോഷമാണ് ഇത്തവണത്തേത്.

ആഘോഷങ്ങളിലേയ്ക്ക്  ജാതി, മത, വര്‍ഗ്ഗ ദേശ ഭേദമന്യേ   എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നതായി ടീം GlCC അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0879443373, 0894871183

ഓണാഘോഷത്തോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക..
Arun 0872872822
Harish 0892348132

Scroll To Top