Tuesday December 06, 2016
Latest Updates

ഗോള്‍വേ മലയാളി സമൂഹം വര്‍ണ്ണോജ്വലമായി ഓണം ആഘോഷിച്ചു

ഗോള്‍വേ മലയാളി സമൂഹം വര്‍ണ്ണോജ്വലമായി ഓണം ആഘോഷിച്ചു

ഗോള്‍വേ:ഗോള്‍വേയില്‍ ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃപ്തത്തില്‍ ഓണം ആഘോഷിച്ചു. ഓഗസ്‌റ് 27 ശനിയാഴ്ച ന്യൂക്യാസിലിലുള്ള പ്രസേന്റ്റേഷന്‍ പ്രൈമറി സ്‌കൂളില്‍വച്ചായിരുന്നു ആഘോഷപരിപാടികള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കേരളത്തിന്റെ തനതു സംസ്‌കാരവും പൈതൃകവും വിളിച്ചുണര്‍ത്തുന്ന വിവിധ കായിക പരിപാടികളും അത്യന്തം വാശിയേറിയ വടംവലി മത്സരവും സംഘടിപ്പിച്ചു.

വടംവലി മത്സരത്തില്‍ ഗോള്‍വേ വെസ്റ്റ് ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികളും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും സങ്കടിപ്പിച്ചു. കലാപരിപാടികള്‍ GICC പ്രസിഡണ്ട് ജോര്‍ജ് മാത്യുവും വൈസ് പ്രസിഡണ്ട് ജോണ്‍ മംഗളവും ചേര്‍ന്ന് ഭദ്രദീപംകൊളുത്തി ഉത്ഘാടനം ചെയ്തു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കണ്ണിനും കാതിനും കുളിര്‍മയേകി. തുടര്‍ന്ന് മത്സരവിജയികള്‍ക്കു സമ്മാനദാനവും ഈ വര്‍ഷം ലീവിങ് സെര്‍ട്ടില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി GICC ഭാരവാഹികള്‍ അറിയിച്ചുgal 4 mavvgal 1 gal20 gal19 gal18 gal13 gal12 gal10 gal8 gal7 gal6 gal5 gal3 gal2 gal11

Scroll To Top