Friday December 09, 2016
Latest Updates

ഹെറോയിന്റെ ലഹരിയില്‍ കൊള്ളയടി,ഗോള്‍വേ നിവാസികള്‍ ഭീതിയില്‍ 

ഹെറോയിന്റെ ലഹരിയില്‍ കൊള്ളയടി,ഗോള്‍വേ നിവാസികള്‍ ഭീതിയില്‍ 

ഗോള്‍വേ:ഹെറോയിന്റെ ലഹരിയില്‍ ഗോള്‍വേയിലെ നോക്ക്‌നക്കാര മേഖലയില്‍ വീടുകള്‍ കൊള്ളയടിക്കുന്ന ഗ്യാംഗുകളെ തടയാന്‍ ഗാര്‍ഡയ്ക്ക് കഴിയുന്നില്ലെന്ന് പരാതിയുയരുന്നു.20 വയസ്സില്‍ താഴെയുള്ള ആറ് ചെറുപ്പക്കാരാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്ന ഗ്യാംഗിന്റെ പ്രധാന അംഗങ്ങള്‍. ഇവര്‍ സംഘടിതരായി കുറ്റകൃത്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ഒറ്റയ്ക്കും കൂട്ടായും ഗോള്‍വേയില്‍ വീടുകളിലെത്തി ഭീതി പരത്തുന്നുകയും ചെയ്യുന്നതായി വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡയുടെ പ്രത്യേക നിരീക്ഷണത്തിലാണ്.

ഹെറോയിന്റ ലഹരിയില്‍ കൊള്ള നടത്താന്‍ ഇറങ്ങുന്ന ഇവര്‍ ജനാലച്ചില്ലുകളും വാതിലുകളും തകര്‍ത്താണ് വീടിനുള്ളില്‍ കയറുന്നത്. വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് ഭയമില്ല. മയക്കുമരുന്നിന്റെ ലഹരിയില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ത്ത് കയറിവരുന്ന ഇവരെക്കുറിച്ചുള്ള ഭീതിയിലാണ് ഗോള്‍വേയിലെ ജനം. ഈ ഗ്യാംഗിലെ അംഗങ്ങളെ എല്ലാം ഗാര്‍ഡയ്ക്ക് അറിയാവുന്നവരും നേരത്തേ മോഷണ സംബന്ധമായ കുറ്റങ്ങള്‍ക്ക് കസ്റ്റഡിയില്‍ ആയിട്ടുള്ളവരുമാണ്. ഗാര്‍ഡയില്‍ മതിയായ അംഗങ്ങള്‍ ഇല്ലാത്തതാണ് ഈ ഭീതിജനകമായ അവസ്ഥയുടെ പ്രധാന കാരണം. 28,000 ആളുകള്‍ പാര്‍ക്കുന്ന ഗോള്‍വേ നോക്ക്‌നക്കാര മേഖലയില്‍ പട്രോളിങ്ങിനായി എത്തുന്നത് 3 ഗാര്‍ഡകള്‍ മാത്രമാണ്. ആളുകളുടെ മുറവിളിയെത്തുടര്‍ന്ന് ആരംഭിച്ച ഈ പട്രോളിംഗ് ഗാര്‍ഡ ക്ഷാമം മൂലം അധികം വൈകാതെ നിലയ്ക്കുമെന്നും ഉറപ്പാണ്.

കഴിഞ്ഞ മാസം മലയാളികളുടെതടക്കം ഗാള്‍വേയിലെ അഞ്ചിലധികം ഇന്ത്യാക്കാരുടെ ഭവനങ്ങളിലും മോഷണം നടന്നിരുന്നു.ഇതേ വരെ ഒരു പ്രതിയെ പോലും ഗാര്‍ഡയ്ക്ക് പിടിക്കാനായിട്ടിട്ടില്ല.അധികൃതര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്നാണ് ഗാള്‍വേക്കാരുടെ പരാതി.

Scroll To Top