Tuesday January 16, 2018
Latest Updates

അഭി:കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി അയര്‍ലണ്ടിലെത്തി,ഗോള്‍വേയില്‍ തിരുനാള്‍ ഇന്ന് തുടങ്ങും

അഭി:കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി അയര്‍ലണ്ടിലെത്തി,ഗോള്‍വേയില്‍ തിരുനാള്‍ ഇന്ന്  തുടങ്ങും

ഗോള്‍വേ:ഗോള്‍വേ സെന്റ് ജോര്‍ജ്‌സ് പള്ളിയുടെ പ്രധാന പെരുന്നാളിന്റെ മുഖ്യ കാര്‍മ്മികനാകുവാന്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്ന അഭി:കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനിയ്ക്ക് ഹൃദ്യമായ സ്വീകരണം നല്‍കി.ഷാനോന്‍ വിമാനത്താവളത്തില്‍ എത്തിയ തിരുമേനിയെ ഇടവക ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.
പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണിക്ക് കില്‍റഷില്‍ വച്ച് അഭി:തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സന്ധ്യപ്രാര്‍ഥന നടത്തെപ്പെടും.
വൈകുന്നേരം 5 മണിക്ക് തിരുമേനിയെ സെന്റ് ജോര്‍ജ്ജ്‌സ് പള്ളിയിലേയ്ക്ക് സ്വീകരിക്കുകയും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നടത്തപ്പെടുകയും ചെയ്യും.
ശനിയാഴ്ച്ച രാവിലെ 9.30 ന് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ പള്ളിയില്‍ സ്വീകരിക്കും.തുടര്‍ന്ന് പ്രഭാത പ്രാര്‍ഥനകളും പെരുന്നാള്‍ ശുശ്രൂഷകളും നടത്തപ്പെടും

Scroll To Top