Friday December 15, 2017
Latest Updates

‘റിസെന്‍-2017’ ധ്യാനവും ഈസ്റ്റര്‍ ആഘോഷവും തിങ്കളാഴ്ച ,ഗോള്‍വേയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

‘റിസെന്‍-2017’ ധ്യാനവും ഈസ്റ്റര്‍ ആഘോഷവും തിങ്കളാഴ്ച ,ഗോള്‍വേയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗോള്‍വേ:സെന്റ് തോമസ് സിറോ -മലബാര്‍ കത്തോലിക് ചര്‍ച്ച് – ഗോള്‍വേ’ – യുടെ ആഭിമുഖ്യത്തില്‍ ത്തില്‍ കുട്ടികള്‍ക്കായി ‘ ഇവാഞ്ചലൈസേഷന്‍ ടീം അയര്‍ലണ്ട് ‘ ഒരുക്കുന്ന ഏകദിന ധ്യാനം ‘റിസെന്‍-2017’ ഈസ്റ്ററിനോട് അനുബന്ധിച്ചു, ദോഗിഷ്‌കയിലെ ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചിലെ CAMUSU സെന്ററില്‍ വച്ച്, ഏപ്രില്‍ 17നു തിങ്കളാഴ്ച്ച രാവിലെ 9.15 മുതല്‍ 3.30 വരെ നടത്തപ്പെടും.

5 മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്കായാണ് ധ്യാനം നടത്തപ്പെടുന്നത്. 17 വയസിനു മുകളിലുള്ള യൂവജനങ്ങള്‍ക്കായി ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 3.30 വരെ ഒരു പ്രത്യേക ‘സെഷന്‍’ ഉണ്ടായിരിക്കുന്നതാണ്. എല്ലാ കുട്ടികളെയും യുവാക്കളെയും ‘റിസെന്‍-2017’ ലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

3.30നു എല്ലാ ഇടവകാംഗങ്ങള്‍ക്കുമായി ഫാ. ജെയ്സണ്‍ കുത്തനാപ്പിള്ളിയിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ ഈസ്റ്റര്‍ കുര്‍ബാനയും, ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
രഞ്ജിത്ത്- 0872886409, ജോസഫ്- 0877765728

Scroll To Top