Wednesday February 21, 2018
Latest Updates

ഗോള്‍വേയില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ഗോള്‍വേയില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ഗോള്‍വേ :ഗോള്‍വേയില്‍ ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷിച്ചു. ഡിസംബര്‍ 31 ശനിയാഴ്ച ന്യൂക്യാസിലിലുള്ള പ്രസേന്റ്റേഷന്‍ പ്രൈമറി സ്‌കൂളില്‍വച്ചായിരുന്നു ആഘോഷപരിപാടികള്‍.

പൊതുയോഗത്തില്‍ GICC പ്രസിഡണ്ട് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. വിശിഷ്ടതിഥിയായെത്തിയ ഫാ.യേശുദാസ് ക്രിസ്മസ് സന്ദേശം നല്‍കി.

ഗോള്‍വയിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഡബ്ലിന്‍ സോള്‍ ബീറ്റ്‌സിന്റെ ഗാനമേളയും കണ്ണിനും കാതിനും കുളിര്‍മയേകി. തുടര്‍ന്ന് റോയല്‍ കറ്റേഴ്സ് ഒരുക്കിയ വിഭവസമുദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി GICC ഭാരവാഹികള്‍ അറിയിച്ചു

വാര്‍ത്ത:ടോം ജോസ് 

Scroll To Top