Tuesday February 21, 2017
Latest Updates

ഗോള്‍ഫ് കളിക്കാന്‍ ചൈനക്കാര്‍ അയര്‍ലണ്ടിലേക്ക്

ഗോള്‍ഫ് കളിക്കാന്‍ ചൈനക്കാര്‍ അയര്‍ലണ്ടിലേക്ക്

ചൈനക്കാരെ ആകര്‍ഷിക്കാന്‍ ഗോള്‍ഫ് മൈതാനങ്ങള്‍ തയ്യാറാക്കി ഐറിഷ് ടൂറിസ്റ്റ് വിഭാഗം കാത്തിരിക്കുന്നു. ചെനാക്കാരുടെ വലിയ വിനോദങ്ങളിലൊന്നായ ഗോള്‍ഫിനു തന്നെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇത്തവണ ടൂറിസം വകുപ്പ് പദ്ധതികള്‍ കൈക്കൊണ്ടിരിക്കുന്നത്.

അയര്‍ലണ്ടിലേക്ക് സമ്പന്നരായ ടൂറിസ്റ്റ് വ്യവസായികളെ ആകര്‍ഷിക്കുക എന്നതു തന്നെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചൈനയെ അപേക്ഷിച്ച് കുറവാണെങ്കിലും 450ഓളം കോഴ്‌സ് സ്ഥാപനങ്ങളാണ് അയര്‍ലണ്ടില്‍ ഗോള്‍ഫ് പരിശീലനത്തിനായുള്ളത്.

ചൈനയില്‍ ഗോള്‍ഫു കളിക്കുന്നവരില്‍ അധികവും ബിസിനസ്സുകാരാണ്. അതുകൊണ്ടുതന്നെ ടൂറിസം മേഖലയ്ക്ക് ലാഭമുണ്ടാകുന്ന തരത്തിലുള്ള ഒരു ബിസിനസ്സായി തന്നെയാണ് പദ്ധതിയെ കണക്കിലെടുത്തിരിക്കുന്നത്.
ഈയടുത്ത കാലങ്ങളിലായി ചൈനയില്‍ ഗോള്‍ഫിന് പ്രാധാന്യമേറിവരികയാണ്. കൂടുതല്‍ ചെറുപ്പക്കാരെ ഗോള്‍ഫിലേക്കാകര്‍ഷിക്കുകയും അതേപോലെ കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുമുണ്ട് ഇവര്‍.

ഏതായാലും ഗോള്‍ഫ് കളിക്കാരെ ആകര്‍ഷിക്കുന്നതിലൂടെ അയര്‍ലണ്ടിലെ ടൂറിസ്റ്റുമേഖല പച്ചപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്രൗണ്ടുകള്‍ കളിക്കാര്‍ക്കുവേണ്ടി തയ്യാറായിക്കൊണ്ടിരിക്കുകയാണ്

Scroll To Top