Monday December 05, 2016
Latest Updates

അത്യാര്‍ത്തി വിനയായി,കൊച്ചിയില്‍ പിടിയിലായ ഐറിഷ്‌കാരന് സ്വര്‍ണ്ണക്കടത്ത് സ്ഥിരം പരിപാടി 

അത്യാര്‍ത്തി വിനയായി,കൊച്ചിയില്‍ പിടിയിലായ ഐറിഷ്‌കാരന് സ്വര്‍ണ്ണക്കടത്ത് സ്ഥിരം പരിപാടി 

കൊച്ചി :കേരളത്തിലേയ്ക്ക് അനധികൃതമായി സ്വര്‍ണ്ണം കടത്തിയ എഡ്വിന്‍ ആന്‍ഡ്രൂസിന് കേരളത്തിലെ പ്രധാന കള്ളക്കടത്ത് സംഘവുമായി മുമ്പേ ബന്ധമുള്ളതായി കൊച്ചി കസ്റ്റംസ് കമ്മീഷണര്‍.

കേരളത്തിലേയ്ക്ക് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക് സ്വര്‍ണ്ണവുമായി പല തവണ വന്നിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.വെബ് ഡിസൈനറായ ആന്‍ഡ്രൂ പല തവണ കേരളത്തില്‍ മുമ്പും വന്നിട്ടുണ്ട്.ബിസിനസ് ക്ലാസില്‍ വരുന്നതിനാല്‍ ഉള്ള പ്രത്യേക പരിഗണനയില്‍ പരിശോധനകള്‍ ഒഴിവാക്കിയാണ് മിക്കപ്പോഴും രക്ഷപെട്ടിരുന്നത്.എന്നാല്‍ ഇത്തവണ പതിവിലധികം സ്വര്‍ണ്ണം ഉണ്ടായിരുന്നതിനാല്‍ നടക്കുവാന്‍ പാട് പെടുന്ന ആന്‍ഡ്രൂവിനെ സംശയത്തിന്റെ പേരില്‍ പോലിസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു

.
വിശദമായ ചോദ്യം ചെയ്യലില്‍ ഇന്ത്യയില്‍ സ്വര്‍ണ്ണക്കടത്തുമായി വരാനുണ്ടായ സാഹചര്യങ്ങള്‍ പോലിസ് ആരാഞ്ഞു.ഇന്ന് വൈകിട്ട് കൊച്ചിയിലെ സാമ്പത്തിക കാര്യ കോടതിയില്‍ ആന്‍ഡ്രൂവിനെ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.പ്രതി വിദേശിയായതിനാല്‍ നിയമ നടപടിയ്ക്കും നിരവധി കടമ്പകള്‍ കടക്കേണ്ടി വരും.ജാമ്യമില്ലാ വകുപ്പുകളും,കൊഫേപോസയും ചുമത്തിയാവും ഈ ഐറിഷ്‌കാരനെതിരെ കേസെടുക്കുകയെന്നറിയുന്നു.സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ തടയാനുള്ളതാണ് കൊഫേപോസ.ഈ നിയമമനുസരിച്ച് പ്രതികളെ വിചാരണകൂടാതെ ഒരു വര്‍ഷം വരെ തടവില്‍ ഇടാന്‍ കഴിയും. 

Scroll To Top