Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ആളില്‍നിന്നും 10 കിലോ സ്വര്‍ണ്ണം പിടിച്ചു 

അയര്‍ലണ്ടില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ആളില്‍നിന്നും 10 കിലോ സ്വര്‍ണ്ണം പിടിച്ചു 

കൊച്ചി :അയര്‍ലണ്ടില്‍ നിന്നും കൊച്ചിയിലെത്തിയ ആളില്‍ നിന്നും 10 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  രാത്രി 10.30 നോടെയാണ് സംഭവം.ദുബായിയില്‍ നിന്നും എമറൈറ്റ്‌സ് വിമാനത്തില്‍ എത്തിയയാളില്‍ നിന്നാണ് ഈ സ്വര്‍ണ്ണവേട്ട.

എഡ്വിന്‍ ആന്‍ഡ്രൂസ് എന്ന് പേരുള്ളയാളാണ് പിടിയിലായിരിക്കുന്നത്. പിടി കൂടിയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇയാള്‍ ഐറിഷ് പൗരനാണ്.

2.65 കോടി രൂപ മതിപ്പ് വില വരുന്ന സ്വര്‍ണ്ണം ജാക്കറ്റിലും,ബാഗിലുമായാണ് ഒളിപ്പിച്ചു വെച്ചിരുന്നത്.ഇയ്യാള്‍ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ട് വന്നത് എന്നറിയാനായി കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.ചോദ്യം ചെയ്യലിന് ശേഷം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഹാജരാക്കും.

Scroll To Top