Friday December 09, 2016
Latest Updates

സ്വര്‍ണ്ണ വില ഇടിയുന്നു ,പവന് പതിനായിരത്തില്‍ താഴെയെത്തുമെന്ന് സാമ്പത്തിക വിദഗ്ദര്‍

സ്വര്‍ണ്ണ വില ഇടിയുന്നു ,പവന് പതിനായിരത്തില്‍ താഴെയെത്തുമെന്ന് സാമ്പത്തിക വിദഗ്ദര്‍

ലണ്ടന്‍ :അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണം സര്‍വകാല വിലയിടിവിനെ നേരിടുന്നുവെന്ന് വിദഗ്ദര്‍.2012 ലെ സ്വര്‍ണ്ണ വിലകയറ്റം മുന്‍കൂട്ടി പ്രവചിച്ച ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ദരാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

പ്രൊഫ.ക്ലൌഡ് എരബും,പ്രൊഫ.കോംപ് വേല്‍ ഹാര്‍വിയും 

പ്രൊഫ.ക്ലൌഡ് എരബും,പ്രൊഫ.കോംപ് വേല്‍ ഹാര്‍വിയും

ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ(28.34 ഗ്രാം) വില സമീപഭാവിയില്‍ 350 ഡോളറില്‍ താഴെ എത്തുമെന്നാണ് ഇവര്‍ കണക്കാക്കുന്നത്.ചരിത്രത്തിലെ ഏറ്റവും വലിയ വിലകയറ്റം ഉണ്ടായ 2012 ല്‍ സ്വര്‍ണ്ണ വില ഔണ്‍സിന് 800 യൂറോ വരെ ആകാമെന്നു ആദ്യമായി വിലയിരുത്തി പ്രവചിച്ച പ്രൊഫ.ക്ലൌഡ് എരബും,പ്രൊഫ.കോംപ് വേല്‍ ഹാര്‍വിയുമാണ് അന്തരാഷ്ട്ര വിപണിയെ ഭീതിയിലാഴ്ത്തിയ പ്രവചനവുമായി ഇന്നലെ രംഗത്തെത്തിയത്.

പ്രവചനവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയിടിവ് തുടരുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 18,800 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 2360 രൂപയാണ് വില.

ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയ്ക്കുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രത്യക്ഷപ്പെടാന്‍ കാരണമായാതെന്നാണ് നിഗമനം. 

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് പവന് 19,000രൂപയായിരുന്നു.

2012 സെപ്റ്റംബറിലാണ് സ്വര്‍ണ്ണം റിക്കാര്‍ഡ് വിലയില്‍ എത്തിയത്.അന്ന് 24,160 രൂപാ വരെ വില കയറിയിരുന്നു.

എന്തായാലും സ്വര്‍ണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കാത്തിരിക്കുകയാണ് നല്ലത് എന്നാണ് ലണ്ടനിലെ സാമ്പത്തിക വിദഗ്ദരുടെ ഉപദേശം.അവര്‍ പറയുന്നത്രയൊന്നും വില താഴ്ന്നില്ലെങ്കിലും പവന് പതിനായിരം രൂപയില്‍ താഴെ വിലയെത്തും എന്നാണ് സാധാരണ വ്യാപാരികള്‍ പോലും ഇപ്പോള്‍ കരുതുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Scroll To Top