Monday December 05, 2016
Latest Updates

ബ്രെക്‌സിറ്റ്: സ്വര്‍ണ്ണവില മേല്‍പ്പോട്ട്,പൗണ്ട് വില ഇനിയും താഴുമെന്ന് വിദഗ്ദര്‍

ബ്രെക്‌സിറ്റ്: സ്വര്‍ണ്ണവില മേല്‍പ്പോട്ട്,പൗണ്ട് വില ഇനിയും താഴുമെന്ന് വിദഗ്ദര്‍

ലണ്ടന്‍:ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചത് സ്വര്‍ണ്ണവിപണിയെയും ബാധിച്ചു. വെള്ളിയാഴ്ച സ്വര്‍ണ്ണവില 8% വര്‍ദ്ധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കൂടിയ വിലയിലെത്തി.പൗണ്ടിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ സുരക്ഷിതമായ നിക്ഷേപമായതിനാലാണ് ബ്രെക്‌സിറ്റിനു ശേഷം സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിച്ചതെന്ന് ഇന്‍ഡോസ്വെസ് വെല്‍ത്ത് മാനേജ്‌മെന്റിലെ ചീഫ് എക്കണോമിസ്റ്റായ മാരി ഓവന്‍സ് തോംസെന്‍ പറഞ്ഞു. നിലവില്‍ ഔണ്‍സിന് 1,350 യൂറോയ്ക്കും 1,360 യൂറോയ്ക്കും ഇടയിലാണ് വില. ഇത് വര്‍ദ്ധിച്ച് 1,400 യൂറോയിലെത്താന്‍ സാധ്യതയുണ്ടെന്നും തോംസെന്‍ വ്യക്തമാക്കി.

ബ്രിട്ടഷ് കറന്‍സിയില്‍ ഔണ്‍സിന് 961.82 പൗണ്ട് വിലയുണ്ടായിരുന്ന സ്വര്‍ണ്ണവില, ഒരു രാത്രി കൊണ്ട് 1,019.03 പൗണ്ടിലേയ്ക്കാണ് കുതിച്ചത്; 14% വര്‍ദ്ധനവ്.

സ്വര്‍ണ്ണനാണയങ്ങള്‍ക്കും, ബിസ്‌ക്കറ്റുകള്‍ക്കും ആവശ്യക്കാരേറിയതായി ലണ്ടനിലെ സ്വര്‍ണ്ണവ്യാപാരികള്‍ അറിയിച്ചു. അതേസമയം ഇവയുടെ സ്റ്റോക്ക് കുറവാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാന്‍ ബ്രിട്ടീഷ് ജനത തീരുമാനിച്ചതോടെ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ആഗോള ഓഹരി വിപണികളെല്ലാം വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ച്ചയുടെ വഴിയിലാണ്.പൗണ്ടിന്റെ വില ഇടിയുകയാണ് എന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

Scroll To Top